Tuesday, December 1

പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ അറിയിച്ച് ബാലതാരം മീനാക്ഷി പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ വർഗീയവിഷമുള്ള കമന്റുമായി സ്ത്രീ !! പ്രതിഷേധം !!

Pinterest LinkedIn Tumblr +

മലയാളികളുടെ ഇഷ്ട താരമാണ് പൃഥ്വിരാജ് സുകുമാരൻ. താരം ഇന്ന് തന്റെ പിറന്നാൾ ആഘോഷിക്കുകയായിരുന്നു. നാദിർഷ ഒരുക്കിയ അമർ അക്ബർ അന്തോണി എന്ന ചിത്രത്തിൽ പ്രിഥ്വിരാജിനൊപ്പം മീനാക്ഷിയും അഭിനയിച്ചിരുന്നു. ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന മീനാക്ഷി ഇപ്പോൾ അവതാരകയായി മലയാളികളുടെ മനസ്സിൽ ചേക്കേറുകയാണ്. ചിത്രത്തിലെ സ്റ്റില്ലിൽ പൃഥ്വിരാജിനൊപ്പം നിൽക്കുന്ന ചിത്രം മീനാക്ഷി ഇന്ന് ആശംസകൾ അറിയിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിനെതിരെ രൂക്ഷ വിമർശനമാണ് നേരിടേണ്ടിവന്നത്. ‘ശ്യാമള എസ്’ എന്ന് പേരുള്ള അക്കൗണ്ടില്‍ നിന്നാണ് അധിക്ഷേപകരവും ലൈംഗീകചുവയുള്ളതുമായ വിദ്വേഷ പരാമര്‍ശമുണ്ടായത്.

‘ഹാപ്പി ബര്‍ത്ത്‌ഡേ രാജുവങ്കിള്‍’ എന്ന ക്യാപ്ഷനോടെയായിരുന്നു ബാലതാരത്തിന്റെ പോസ്റ്റ്. ഇതിന് താഴെയാണ് മധ്യവയസ്‌കയുടെ പ്രൊഫൈല്‍ ചിത്രമുള്ള അക്കൗണ്ടില്‍ നിന്ന് അധിക്ഷേപമുണ്ടായത്. കമന്റിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിവരേയും ‘ശ്യാമള എസ്’ വര്‍ഗീയച്ചുവയോടെ തെറിവിളിച്ചു. വ്യാപക പ്രതിഷേധമുണ്ടായതിനേത്തുടര്‍ന്ന് ‘ശ്യാമള എസ്’ എന്ന പ്രൊഫൈല്‍ ലോക്ക് ചെയ്തിരിക്കുകയാണ്. എന്നാൽ അക്കൗണ്ട് വ്യാജമാണെന്ന കാര്യത്തിൽ ഇതുവരെ യാതൊരു വ്യക്തതയും വന്നിട്ടില്ല.

“Lucifer”
Loading...
Share.

About Author

Comments are closed.