വെഡ്ഡിംഗ് ഷൂട്ടുകൾ ഇപ്പോൾ വളരെ വ്യത്യസ്തമാവുകയാണ്. വിവാഹത്തേക്കാൾ ചിലവേറിയതാവുകയാണ് ഇപ്പോൾ ഫോട്ടോ ഷൂട്ടുകൾ. ഇതിനായി എത്ര കഷ്ടപ്പെടാനും എത്ര പണം ചിലവാക്കാനും ആളുകൾ തയ്യാറാണ്. യൂത്ത് കോൺഗ്രസ് നേതാവ് ജോസ് കെ.ചെറിയാന്റെയും ഭാര്യ അനീഷയുടെയും വിവാഹ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാടത്ത് ചെളിയിൽ കുളിച്ചാണ് ഇരുവരും വ്യത്യസ്തമായ ഫോട്ടോഷൂട്ടിന് ഒരുങ്ങുന്നത്.
ഇരുവരുടേയും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. ചെളിയിൽ കുളിച്ച വധൂവരന്മാരുടെ ഫോട്ടോഷൂട്ട് ഒരുക്കിയത് ബിനു സീൻസ് ഫൊട്ടോഗ്രഫിയാണ്. യൂത്ത് കോൺഗ്രസ് പിറവം നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയായ ജോസ് കെ ചെറിയാന്റെ വിവാഹം നവംബർ നാലിന് കീച്ചേരി ഹോളി ഫാമിലി പള്ളിയിൽ വച്ചായിരുന്നു. ഏഴ് വർഷത്തെ നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്