ബോളിവുഡിന്റെ പ്രിയ താരം രാജ് കുമാര്‍ റാവുവാണു ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ഒരു ദിവസം മുഴുവന്‍ സിമന്റ് ചാക്കുകള്‍ ചുമന്നത്. ദിവസം അവസാനിച്ചപ്പോള്‍ 100 രൂപ ആയിരുന്നു പ്രതിഫലം ലഭിച്ചത്. എല്ലാവരും അത്ഭുതത്തോടെ യാണ് ഈ പ്രവർത്തി നോക്കി കണ്ടത് പക്ഷെ ഇതൊരു സിനിമയ്ക്കുള്ള തയ്യാറെടുപ്പിനായി രാജ് കുമാര്‍ റാവു ചെയ്തതാണ് എന്നത് മനസ്സിലാകുമ്പോഴാണ് കഥാപാത്രമാക്കാനുള്ള താരത്തിന്റെ സമര്‍പ്പണത്തിന്റെ മനോഭാവം മനസ്സിലാകുന്നത്.
സിറ്റിലൈറ്റ്സ് എന്ന മനോഹര സിനിമയിലെ വെറും ഒരു സാധാരണക്കാരനായ തൊഴിലാളിയെ അവതരിപ്പിക്കാനായി, ആ കഥാപാത്രത്തിന്റെ രൂപത്തിലേക്കും ഭാവത്തിലേക്കും മാറുന്നതിനായാണ് കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ജോലി ചെയ്തത്.വളരെ അർപ്പണ മനോഭാവത്തിലൂടെയാണ് താരം ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ,2014ലായിരുന്നു ഈ സംഭവം. ചിത്രം റിലീസായപ്പോള്‍ ഏറെ ജനപ്രീതി നേടുകയും രാജ്കുമാര് റാവുവിന്റെ കഥാപാത്രം പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.