കേരള ജനതയെ ഭീകരതയിൽ ആഴ്ത്തിയ കരിദിനങ്ങൾ വരച്ചുകാട്ടുന്ന ചിത്രമാണ് വൈറസ്. ചിത്രം മികച്ച പ്രതികരണങ്ങളോടുകൂടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. കാളിദാസ് എന്തുകൊണ്ട് വൈറസ് എന്ന ചിത്രം ഒഴിവാക്കി എന്നതാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്. യുവനടന്മാരിൽ ഒട്ടുമിക്കവരും അഭിനയിച്ച ചിത്രത്തിൽ കാളിദാസിന് ഒരു കഥാപാത്രം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് കാളിദാസിന് പകരം ആ റോളിൽ എത്തിയത് ശ്രീനാഥ് ഭാസിയാണ്.മെഡിക്കൽ കോളജ് വിദ്യാർഥിയായ ഡോ. ആബിദ് എന്ന കഥാപാത്രമായിരുന്നു കാളിദാസ് അവതരിപ്പിക്കേണ്ടിയിരുന്നത്.
ജീത്തു ജോസഫിന്റെ മിസ്റ്റര്‍ ആൻഡ് മിസ്സ് റൗഡി, മിഥുന് മാനുവലിന്റെ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് തിരക്കുമൂലം ആണ് കാളിദാസ് വൈറസ് വേണ്ടെന്നുവച്ചത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആബിദ് എന്ന കഥാപാത്രം ചിത്രത്തിലുടനീളം നിറഞ്ഞുനിൽക്കുന്ന ഒരു വേഷമായിരുന്നു.കാളിദാസ് ആ വേഷം ഒഴിവാക്കേണ്ടിയുരുന്നില്ല എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം
സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ ആണ്.