Wednesday, September 30

അല്ലു അർജുനെ അറിയില്ലെന്ന് ഷക്കീല; എതിർത്തും പിന്തുണച്ചും ആരാധകർ; വീഡിയോ

Pinterest LinkedIn Tumblr +

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാലോകം അടക്കി വാണിരുന്ന സോഫ്റ്റ്കോർ ചിത്രങ്ങളിലെ നായികയാണ് ഷക്കീല. ഈ അടുത്ത് ഒരു അഭിമുഖത്തിൽ ഷക്കീല പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. അഭിമുഖത്തിനിടെ തെലുങ്ക് സൂപ്പര്‍ താരങ്ങളായ മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍, അല്ലു അര്‍ജുന്‍ എന്നിവരെ കുറിച്ച് ഷക്കീലയോട് ചോദിച്ചു. മഹേഷ് ബാബു സഹോദരനെ പോലെയാണെന്ന് ഷക്കീല പറഞ്ഞു. ജൂനിയര്‍ എന്‍ടിആര്‍ നല്ല ഡാന്‍സറാണ് എന്നായിരുന്നു മറുപടി. എന്നാല്‍ അല്ലു അര്‍ജുനെ അറിയില്ലെന്നാണ് ഷക്കീല മറുപടി പറഞ്ഞത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഷക്കീലയെ പിന്തുണച്ചും എതിർത്തും ആരാധകർ എത്തിയിരിക്കുകയാണ്. ഷക്കീല തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് പിന്തുണക്കുന്നവരുടെ വാദം. തെലുങ്കു സിനിമ മേഖലയുമായി ഷക്കീലയ്ക്ക് അടുത്ത ബന്ധം ഇല്ലാത്തതിനാലാകാം ഇതെന്നും അവര്‍ പറയുന്നു.

“Lucifer”
Loading...
Share.

About Author

Comments are closed.