ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ പ്രണവിന്റെ നായികയായി അഭിനയരംഗത്തേക്ക് കടന്ന് വന്ന നടിയാണ് സയ ഡേവിഡ്. ബാംഗ്ലൂരിൽ ജനിച്ചു വളർന്നതിനാൽ മലയാളം സയക്ക് അത്ര വശമില്ല. ഇപ്പോൾ മലയാള അക്ഷരങ്ങൾ എഴുതി പഠിച്ച സന്തോഷത്തിലാണ് സയ. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സയ സന്തോഷം പങ്ക് വെച്ചത്. അ എന്ന് എഴുതി തുടങ്ങിയപ്പോൾ ജിലേബി വരച്ചിരിക്കാതെ അക്ഷരം എഴുതാൻ പറഞ്ഞ ടീച്ചറിന്റെ കാര്യമെല്ലാം തന്റെ സ്റ്റോറിയിൽ സയ പങ്ക് വെക്കുന്നുണ്ട്.