ചിലർ അങ്ങനെയാണ്, കാരുണ്യത്തിന്റെ കരസ്പർശം നീട്ടാൻ അവർക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരില്ല. പരിമിതികളുടയും പരാധീനതകളുടെയും നടുക്കടലിൽ നിൽക്കുന്നവരെ പ്രതീക്ഷകളുടെ തീരത്തേക്ക് കൈപിടിച്ചു നടത്താൻ മറ്റൊരാളുടെ സഹായം വേണ്ടി വരില്ല. കണ്ണീരിന്റെ, ദൈന്യതയുടെ ഒരു മുഖം മനസിൽ തെളിഞ്ഞാൽ അവർ അത് ഹൃദയം കൊണ്ട് ഏറ്റെടുക്കും. മനസ് നിറഞ്ഞ് സഹായിക്കും. ഒരു പക്ഷേ ആളാരവങ്ങൾക്കു നടുവിൽ നിന്നു കൊണ്ട് ചെയ്യുന്ന സഹായങ്ങളേക്കാൾ എന്തു കൊണ്ടും മാധുര്യമേറും ഉടനടിയുള്ള സഹായഹസ്തങ്ങൾ.
തെരുവിൽ അലഞ്ഞു നടന്ന, ഒട്ടിയ വയറിന്റെ വിശപ്പടക്കാൻ തെരുവോരങ്ങളിൽ അലഞ്ഞു തിരിഞ്ഞ ഒരു കൊച്ചു പയ്യനെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയ ആ കാരുണ്യസ്പർശത്തെ നമുക്ക് അക്ഷയ് കുമാർ എന്നു വിളിക്കാം. മറ്റാരുമല്ല ബോളിവുഡ് ഹീറോ അക്ഷയ് കുമാർ തന്നെ.സോഷ്യൽ മീഡിയയിലാണ് അക്ഷയ് കുമാറിന്റെ സഹായ ഹസ്തത്തിന്റെ യഥാർത്ഥ കഥ പ്രചരിക്കുന്നത്.
ഷൂട്ടിംഗ് സെറ്റുകളിൽ നിന്നും സെറ്റുകളിലേക്കുള്ള തിരക്കുപിടിച്ച ഓട്ടത്തിലായിരുന്നു അക്ഷയ് കുമാർ. ഇതിനിടെയാണ് ലൊക്കേഷനിൽ നിർത്തിയിട്ടിരുന്ന തന്റെ കാർ അനുവാദമില്ലാതെ ഏതോ ഒരു പയ്യൻ ക്ലീൻ ചെയ്യുന്നത് അക്കി കാണുന്നത്.
പൊടുന്നനെ അക്ഷയെ കണ്ടു പേടിച്ച്, വിറക്കുന്ന കൈ രണ്ടും കൂപ്പി നിന്ന് ആ പയ്യൻ വിക്കി വിക്കി പറഞ്ഞു ഒന്നും ചെയ്യരുത് സർ.. എനിക്കൽപ്പം ഭക്ഷണം തരുമോ…?
ആ വാക്കിൽ അക്ഷയ് അലിഞ്ഞു. താരപരിവേഷത്തിന്റെ ചില്ലുകൊട്ടാരത്തിൽ നിന്ന് താഴെയിറങ്ങി വന്നു. പിന്നെ ദൈന്യത നിറഞ്ഞ മെലിഞ്ഞൊട്ടിയ ആ കുഞ്ഞു പയ്യനെ അടുത്തുവിളിച്ചു കാര്യങ്ങൾ ആരാഞ്ഞു.
അച്ഛനും അമ്മയും ആരാണെന്ന് പോലും അറിയാത്ത ഒരു പയ്യൻ, തെരുവിലാണ് അവൻ ഉറങ്ങുന്നതും ഉണരുന്നതും. പക്ഷേ അക്ഷയ് കുമാറിനെ ആകർഷിച്ച മറ്റൊരു കാര്യം കൂടിയുണ്ടായിരുന്നു. ദാരിദ്ര്യത്തിന്റെ നടുവിൽ നിന്നപ്പോഴും ആർക്കു മുന്നിലും കൈനീട്ടാതെ അധ്വാനിച്ചു ജീവിക്കാൻ അവൻ കാട്ടിയ ആർജ്ജവം. ജോലിയെടുത്തേ വയറു നിറയ്ക്കൂ എന്ന് തീരുമാനിച്ച നിശ്ചയദാർഢ്യം അതവന്റെ ജീവിതം മാറ്റിയെഴുതി.
പിന്നെ മറ്റൊന്നും ചിന്തിച്ചില്ല, അധ്വാനിച്ചു ജീവിക്കാനുള്ള നല്ലപാഠം പങ്കുവച്ച അവന് വിദ്യാഭ്യാസം നൽകാൻ അക്ഷയ് കുമാർ തീരുമാനിച്ചു. മെച്ചപ്പെട്ട ഒരു ബോർഡിംഗ് സ്കൂളിൽ ആ പയ്യനെ ചേർത്തു. ഒപ്പം അവന്റെ പഠനമടക്കമുള്ള എല്ലാ ചെലവും താൻ വഹിച്ചുകൊള്ളാമെന്നുള്ള അക്ഷയ് കുമാറിന്റെ വലിയ ഉറപ്പും.
ഒരു പക്ഷേ ഗ്ലാമറിന്റെ ഔന്നത്യത്തിൽ നിൽക്കുന്ന പലരെയും പോലെ അക്ഷയ് കുമാറിന് ഈ കാഴ്ചയും അവഗണിക്കാമായിരുന്നു ചെയ്യുന്ന സഹാങ്ങൾക്ക് ഇടനിലക്കാരെ വയ്ക്കാമായിരുന്നു. ചിലപ്പോഴെങ്കിലും വിണ്ണിലെ താരങ്ങൾ മണ്ണിലിറങ്ങി വരുന്ന ഒരു അപൂർവ്വ നിമിഷത്തിന് അന്നവിടെ പലരും സാക്ഷിയായി. ചിലർ അങ്ങനെയാണ്…
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…