തന്റെ ആരാധകരെ എന്നും ചേര്‍ത്ത് നിര്‍ത്താന്‍ ശ്രദ്ധിക്കാറുള്ള താരമാണ് അല്ലു അർജുൻ. കുറച്ചുനാളുകള്‍ക്ക് മുന്‍പ് ക്യാന്‍സര്‍ ബാധിതനായ ദേവ്‌സായി ഗണേഷ് എന്ന തന്റെ ആരാധകന്റെ അവസാന ആഗ്രഹം നിറവേറ്റാന്‍ അല്ലു വിശാഖപട്ടണത്തേക്ക് സ്‌പെഷ്യല്‍ ഫ്ലൈറ്റ് ബുക്ക് ചെയ്ത് പോയിരുന്നു. ദേവ്‌സായി അന്തരിച്ചുവെന്ന ദു:ഖവാര്‍ത്ത ആരാധകരുമായി പങ്കുവയ്ച്ചിരിക്കുകയാണ് താരം.
‘ദേവ്‌സായിക്ക് ആദരാഞ്ജലികള്‍. ആവന്റെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത കേട്ടപ്പോള്‍ ഹൃദയം തകര്‍ന്നു. ദോവ്‌സായിയുടെ കുടുംബത്തിന്റെ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു’- അല്ലു കുറിച്ചു.
തന്റെ പ്രിയ നടനെ ഒന്ന് കാണണമെന്ന് മാത്രമായിരുന്നു ദേവ്‌സായിയുടെ അവസാനത്തെ ആഗ്രഹം. ഇതറിഞ്ഞ അല്ലു അര്‍ജുന്‍ മറ്റു തിരക്കുകളെല്ലാം മാറ്റിവച്ച് വിശാഖപട്ടണത്തേയ്ക്ക് തിരിക്കുകയായിരുന്നു. ക്യാന്‍സര്‍ ബാധിതനായിരുന്ന ദേവ് സായി ഗണേഷ് ചികിത്സയിലായിരുന്നു.
അല്ലുവിനെ അപ്രതീക്ഷിതമായി കണ്ട ദേവിനും കുടുംബാംഗങ്ങള്‍ക്കും ആനന്ദക്കണ്ണീരടക്കാനായില്ല. അല്ലു അര്‍ജുന്‍ തന്നെയാണ് വികാരനിര്‍ഭരമായ ഈ നിമിഷം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.
‘എന്നെ കാണണം എന്നത് മാത്രമായിരുന്നു മരിച്ചു കൊണ്ടിരിക്കുന്ന എന്റെ ആരാധകന്റെ അവസാനത്തെ ആഗ്രഹം. ഒരാളുടെ അവസാന ആഗ്രഹമായി മാറുന്നത് എത്ര ശ്രേഷ്ഠമായ കാര്യമാണ്. അദ്ദേഹത്തെ കാണാനായി വിശാഖപട്ടണത്തേക്ക് പോയി. ഒരു ചെറുപ്പക്കാരന്‍ മാഞ്ഞു പോകുന്നത് കാണുമ്ബോള്‍ ഹൃദയം തകരുന്നു’- എന്നാണ് അല്ലു ദേവ്‌സായിയെ കണ്ടതിന് ശേഷം കുറിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…