ജീവിതത്തില്‍ പലതും, സഹിച്ചിട്ടും, അനുഭവിച്ചിട്ടുമുണ്ടെന്ന് മിനി സ്‌ക്രീന്‍ താരവും, സംവിധായകനുമായ രമേഷ് പിഷാരടി. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ജീവിതത്തിലെ ചില ഓര്‍മ്മകള്‍ പങ്കുവെച്ചത്.
പെട്ടെന്ന് സങ്കടം വരുന്നയാളാണ് ഞാന്‍. പെട്ടന്ന് കരയും. അത്തരം സിനിമകള്‍ കാണുമ്ബോഴും, അത് മറ്റുള്ളവരോട് പങ്കുവെക്കുമ്ബോഴും ആ വിഷമം ഉണ്ടാകും. പത്ത് വര്‍ഷം മുന്‍പ് ഒരു പരിപാടി അവതരിപ്പിക്കാന്‍ വിളിച്ചിരുന്നു. ആലപ്പുഴയില്‍ ഒരു ഹൗസ് ബോട്ടില്‍ വെച്ചാണ് പ്രോഗ്രാം.
ഡോക്ടേഴ്‌സും, കുടുംബവും ചേര്‍ന്ന് നടത്തുന്ന ഒരു ഗെറ്റ്ടുഗദര്‍ പ്രോഗ്രാമാണ്. ബോട്ട് രാവിലെ ഒമ്ബത് മണിയോടെ തന്നെ പുറപ്പെട്ടു തുടങ്ങി.
ഞാന്‍ നേരെ ബോട്ട് ഓടിക്കുന്ന ചേട്ടന്റെ കൂടെ പോയി ഇരുന്നു. ഉച്ചഭക്ഷണം കഴിച്ച ശേഷം പരിപാടി അവതരിപ്പക്കാന്‍ ആരും വിളിച്ചില്ല.
ഒടുവില്‍ ഇക്കാര്യം അന്വേഷിച്ച് ഞാന്‍ എന്നെ പ്രോഗ്രാമിന് ക്ഷണിച്ച ആളുടെ അടുക്കല്‍ ചെന്നു. അദ്ദേഹവും ഡോക്ടറാണ്. മദ്യപിച്ചു ലക്കുക്കെട്ട് ഒരു കസേരയില്‍ കടക്കുകയായിരുന്നു അയാള്‍. പ്രോഗ്രാമിന്റെ കാര്യ പറഞ്ഞപ്പോള്‍, ഉടന്‍ എന്റെ കൈയില്‍ പിടിച്ചു നടുവിലേക്ക് നിര്‍ത്തി ഉറക്കെ പറഞ്ഞു എല്ലാവരും ഒന്നു ശ്രദ്ധിക്കും, ഇയാള്‍ പരിപാടി അവതരിപ്പിക്കാന്‍ പോവുകയാണ്. മദ്യപിച്ച് ബോധമില്ലാത്തതിനാല്‍ മൈക്ക് ആണെന്ന് കരുതി വെള്ളകുപ്പിയാണ് എനിക്ക് എടുത്തു തന്നത്.
പിന്നീട് ഞാന്‍ ചെറിയ ഒരു മൈക്ക് സംഘടിപ്പിച്ചു പരിപാടി ആരംഭിച്ചു. എന്നാല്‍ കുറച്ചു കഴിഞ്ഞതും ഒരു സ്ത്രീ പരിപാടി വെറും ബോറാണെന്നും, വെറുതെ സമയം കളയാതെ ഞങ്ങള്‍ എന്തെങ്കിലും വര്‍ത്തമാനം പറഞ്ഞ് ഇരുന്നോളാം എന്ന്. എനിക്ക് വല്ലാതെ സങ്കടമായി, ഞാന്‍ ബോട്ട് ഓടിക്കുന്ന ചേട്ടന്റെ അടുത്ത് പോയി ഇരുന്നു.
ബോട്ടായതിനാല്‍ ഓടി രക്ഷപ്പെടാന്‍ സാധിക്കില്ലല്ലോ. കരച്ചില്‍ വന്നു. ബോട്ട് ഓടിക്കുന്ന ചേട്ടനാണ് ചോറുണ്ടോ എന്ന് ചോദിച്ചത്. എന്നാല്‍ ഞാന്‍ ചോറു വേണ്ടെന്ന് പറഞ്ഞു. ഒടുവില്‍ ആലപ്പുഴ കൈകരിയില്‍ ഒരു ഷാപ്പില്‍ കയറാന്‍ ബോട്ട് അടുപ്പിച്ചപ്പോള്‍ ഞാന്‍ തോട്ടിലൂടെ ഓടിരക്ഷപ്പെട്ടു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…