തൊട്ടതെല്ലാം പൊന്നാക്കിയ നടനാണ് അപ്പാനി ശരത്. അങ്കമാലി ഡയറീസില്‍ തുടങ്ങിയ അപ്പാനിയുടെ വിജയഗാഥ ഇന്ന് ഒരു പിടി വിജയ ചിത്രങ്ങളിലെത്തി നിൽക്കുകയാണ്.
സിനിമ നൽകിയ മധുരത്തിനൊപ്പം അപ്പാനി ശരത്തിന്റെ ജീവിതത്തിലേക്ക് ഇപ്പോഴിതാ ഒരു അതിമധുരം കൂടി കടന്നു വരാൻ പോകുന്നു. മറ്റൊന്നുമല്ല മലയാളക്കരയുടെ സ്വന്തം ‘അപ്പാനി’ ഒരു അച്ഛനാകാൻ പോകുന്നു.
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവാർത്ത ശരത് തന്നെയാണ് പ്രേക്ഷകരുമായി പങ്കുവച്ചത്. ഭാര്യ രേഷ്മയ്ക്കൊപ്പമുള്ള സീമന്തചടങ്ങുകളുടെ ചിത്രങ്ങളെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു.
‘ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിലൂടെയാണ് തങ്ങൾ കടന്നു പോകുന്നത്. എന്റെ നല്ലപാതിക്കൊപ്പമുള്ള സുന്ദര നിമിഷങ്ങളിലൂടെ…’–ശരത് ഫെയ്സ്ബുക്കിൽ കുറിക്കുന്നു.
ആദ്യത്തെ കൺമണി ജീവിതത്തിലേക്ക് കടന്നു വരുന്നതിനൊപ്പം ഒരു പിടി ചിത്രങ്ങളാണ് ശരതിന്റേതായി പുറത്തു വരാനുള്ളത്. സുദീപ് ഇ.എസ് സംവിധാനം ചെയ്യുന്ന `കോണ്ടസ` ഈദ് റിലീസായെത്തും. മണിരത്നത്തിനൊപ്പമുള്ള ‘ചെക്ക ചിവന്ത വാനം’ ഷൂട്ടിംഗ് പൂർത്തിയായി റിലീസിന് തയ്യാറായിക്കഴിഞ്ഞു. വിശാലിന്റെ ‘സണ്ടക്കോഴി–2വില്‍’ അഭിനയിച്ചു വരികയാണ് ശരത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…