Categories: NewsTamil

ആര്യയെ നാണംകെടുത്തി റിയാലിറ്റി ഷോ ഫൈനൽ വേദിയിൽ പ്രേക്ഷകയുടെ ചോദ്യം ! വീഡിയോ വൈറലാകുന്നു !

ആര്യയ്ക്ക് ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായിരുന്നു എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോ ആരംഭിച്ചത്. ഷോ ആരംഭിച്ചത് മുതല്‍ തന്നെ പ്രേഷകരെല്ലാം ആകാംക്ഷയോടെയാണ് ഫൈനലിനായി കാത്തിരുന്നത്. മാത്രമല്ല ഷോയുടെ തുടക്കം മുതല്‍ തന്നെ ആര്യയ്ക്കും ചാനലിനും ഏറെ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു. ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും റിയാലിറ്റി ഷോ കാരണമായി.
ഷോ അവസാനിച്ചെങ്കിലും വിവാദങ്ങളും വിമര്‍ശനങ്ങളും ഇപ്പോഴും അവസാനിച്ചിട്ടില്ല. അതിന് പ്രധാന കാരണം ഫൈനലിലെ ആര്യയുടെ തീരുമാനമായിരുന്നു. ഫൈനലിലെത്തിയ മൂന്ന് പേരില്‍ നിന്ന് തനിക്കൊരാളെ സെലക്‌ട് ചെയ്യാന്‍ സാധിക്കില്ലെന്നാണ് ആര്യ പറഞ്ഞത്. ഒരാളെ തെരഞ്ഞെടുത്താല്‍ മറ്റ് രണ്ട് പേര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അത് വിഷമമാകും. അതിനാല്‍ ഇപ്പോള്‍ തനിക്ക് ശരിയായ തീരുമാനമെടുക്കാന്‍ സാധിക്കില്ല എന്നായിരുന്നു ആര്യ പറഞ്ഞത്.
ആര്യയുടെ ആ തീരുമാനം മത്സരാര്‍ത്ഥികളെയും അത് പോലെ തന്നെ പ്രേഷകരെയും വഞ്ചിക്കുന്നതിന് തുല്യമാണെന്നായിരുന്നു വിമര്‍ശനങ്ങള്‍. ആര്യ സിനിമയിലേതിനേക്കാള്‍ നന്നായി റിയാലിറ്റി ഷോയില്‍ അഭിനയിച്ചുവെന്നും, എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതായിരുന്നൂവെന്നുമടക്കം നിരവധി കമന്റുകളാണ് പ്രഷകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
അതിനിടെ ഫൈനല്‍ വേദിയില്‍ ആര്യയുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിക്കുന്ന ഒരു പ്രേഷകയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘മൂന്നു പേരെയും വേദനിപ്പിക്കാതിരിക്കാനാണ് താങ്കള്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് പറയുന്നു. എന്നാല്‍ പ്രേക്ഷകരായ ഞങ്ങള്‍ ശരിക്കും വഞ്ചിപ്പക്കപ്പെട്ടു. ആര്യയ്ക്ക് നല്ല വധുവിനെ കിട്ടണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. പരിപാടിയില്‍ ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവരും ഉണ്ടായിരുന്നു. പതിമൂന്ന് മത്സരാര്‍ഥികള്‍ നേരത്തെപുറത്തായപ്പോള്‍ നിങ്ങള്‍ക്ക് ഈ വേദന തോന്നിയില്ലേ?’-പ്രേഷക ചോദിക്കുന്നു.

 

അതേസമയം ആര്യയുടെ അമ്മയ്ക്ക് ഫൈനലിലെത്തിയ പെണ്‍കുട്ടികളെ ഇഷ്ടപ്പെട്ടില്ലെന്നും അതിനാലാണ് വേറെ വഴിയില്ലാതെ അര്യ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നുമുള്ള വാദങ്ങളുമായി താരത്തിന്റെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago