ഈദ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമാണ് ഉണ്ട. ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുള്ള റോണി ഡേവിഡ് ഇപ്പോൾ ചിത്രത്തിലെ തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്. യഥാർഥജീവിതത്തിൽ റോണി ഒരു ഡോക്ടറാണ്. എന്നാൽ അദ്ദേഹം ജീവിതത്തിൽ പഠിച്ച എംബിബിഎസിനേക്കാൾ വലിയൊരു പഠനമായിരുന്നു ഉണ്ട എന്ന സിനിമ എന്നാണ് അദ്ദേഹം പറയുന്നത്.സിനിമയ്ക്ക് പുറമേ ചിലതെല്ലാം കണ്ടും കേട്ടും പഠിപ്പിച്ച ഒരു അധ്യാപകനാണ് മമ്മൂട്ടി എന്നും അദ്ദേഹം പങ്കുവയ്ക്കുന്നു.അതിനുപുറമേ ഇന്ത്യ എന്താണെന്ന് പഠിക്കാൻ കഴിഞ്ഞ യാത്രയും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.മമ്മൂക്കയുടെ ഡയലോഗ് പോലെ പുസ്തകത്താളുകളിൽ നിന്നും മനസ്സിലാക്കിയ ഇന്ത്യയല്ല യഥാർത്ഥ ഇന്ത്യ. അദ്ദേഹത്തിന്റെ വാക്കുകളിൽ ഇപ്പോഴും മമ്മൂട്ടിയും ഉണ്ടയും നൽകിയ അനുഭവങ്ങളുടെ ആവേശം അലതല്ലുകയാണ്.
അതോടൊപ്പം മമ്മൂട്ടിയോടൊപ്പം ഉള്ള അനുഭവസഞ്ചാരത്തെ കുറിച്ചും അദ്ദേഹം മനസ്സ് തുറക്കുന്നുണ്ട്. ഇത്ര വലിയ നടൻ ആയിട്ടും ഒരു സിനിമയ്ക്ക് വേണ്ടി എന്തും സഹിക്കാനും പഠിക്കാനും മനസ്സുള്ള ഒരു വ്യക്തിയാണ് മമ്മൂട്ടി. മൈസൂരിൽ വെച്ച് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മമ്മൂക്ക സെറ്റിലുള്ളവർക്ക് ട്രീറ്റ് ചെയ്തിരുന്നു. അന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ അദ്ദേഹം, ഇത്രത്തോളം മത്സരം സമ്മാനിച്ച ഒരു ചിത്രം വേറൊന്നില്ല എന്ന് പറയുകയുണ്ടായി. കാരണം കൃത്യമായി ഗൃഹപാഠം ചെയ്ത് എന്താണ് ചെയ്യേണ്ടത് എന്ന ഉത്തമബോധ്യത്തോട് കൂടിയാണ് ഷൂട്ടിങ് സംഘം എന്നും എത്തുന്നത്. ഒപ്പമുള്ള അഭിനേതാക്കളും അങ്ങനെതന്നെ. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…