ഇന്ത്യയിലെ സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോയായ ‘ബിഗ് ബോസ്’ മലയാളത്തിലേക്കും എത്തുന്നു. മമ്മൂട്ടിയേയും സുരേഷ് ഗോപിയേയും പിന്തള്ളി ജൂണ്‍ മാസം മുതല്‍ ആരംഭിക്കുന്ന ഷോയുടെ അവതാരകനായി എത്തുന്നത് മലയാളികളുടെ പ്രിയതാരം മോഹന്‍ലാലാണ്. ഹിന്ദിയിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഹിറ്റായി മാറിയ റിയാലിറ്റി ഷോയുടെ മലയാളം പതിപ്പ് പുറത്തിറങ്ങുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് നിര്‍മ്മാതാക്കള്‍ വാര്‍ത്ത സ്ഥിരീകരിച്ചത്. ഏഷ്യാനെറ്റ് അതീവ രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു ബിഗ് ബോസ് ടെലിവിഷന്‍ ഷോയുടെ മലയാളം പതിപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍.
ഇന്ത്യയില്‍ എമ്ബാടുമുള്ള ആരാധകരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവാണ് മോഹന്‍ലാലിനെ ഷോ എല്‍പ്പിക്കുന്നതിലേക്ക് എത്തിച്ചത്.
കൊച്ചിയില്‍ വച്ചായിരിക്കും ഷോയുടെ ഷൂട്ടിംഗ് നടക്കുകയെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.
നേരത്തെ സൂര്യ ടിവി സംപ്രേഷണം ചെയ്ത മലയാളി ഹൗസിന് സമാനമായ പരിപാടിയാണിത്. നൂറു ദിവസം മത്സരാര്‍ത്ഥികള്‍ ഒരുമിച്ച് താമസിക്കുകയും വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ച് വിജയിയെ നിശ്ചയിക്കുകുയും ചെയ്യുക എന്നതാണ് ബിഗ് ബോസിന്റെ മാതൃക. തമിഴില്‍ ബിഗ് ബോസ് അവതരിപ്പിച്ചത് കമല്‍ഹാസനായിരുന്നു. മലയാളിയായ ഒവിയയെ തമിഴ് മക്കളുടെ പ്രിയപ്പെട്ട താരമാക്കിയത് കമല്‍ഹാസന്റെ വിജയ് ടിവിയിലെ ഈ ഷോയായിരുന്നു. ഇതേ പരിപാടി തന്നെയാണ് ഇപ്പോള്‍ ഏഷ്യാനെറ്റ് മലയാളത്തിലേക്കും കൊണ്ടു വരുന്നത്.
ഫ്ളവേഴ്സ്, മഴവില്‍ മനോരമ തുടങ്ങിയ ചാനലുകള്‍ കയറി വന്നതോടെ ഏഷ്യാനെറ്റിന്റെ പല പരിപാടികളും ചീറ്റി പോയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലാലേട്ടനെ തന്നെ ഇറക്കി റേറ്റിംഗ് നിലനിര്‍ത്താന്‍ ഏഷ്യാനെറ്റ് തീരുമാനിച്ചത്. ഏഷ്യാനെറ്റിനെ ഡിസ്നി ഏറ്റെടുത്തതിന് പിന്നാലെ ഉണ്ടാകുന്ന ഏറ്റവും വലിയ പരിപാടികളില്‍ ഒന്നാണിത്.
പരിപാടിയുടെ ഹിന്ദി പതിപ്പാണ് ആദ്യം ആരംഭിച്ചത്. സൂപ്പര്‍ ഹിറ്റായ ബിഗ് ബ്രദര്‍ എന്ന യുഎസ് റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പായിരുന്നു ബിഗ് ബോസ്. സൂപ്പര്‍ താരം സല്‍മാന്‍ ഖാനാണ് ഹിന്ദി പതിപ്പിന്റെ അവതാരകന്‍. ബോളിവുഡിലെ പല താരങ്ങളുടേയും തുടക്കം ബിഗ് ബോസിലൂടെയായിരുന്നു. സണ്ണി ലിയോണ്‍ ഇന്ത്യന്‍ സിനിമാ രംഗത്തേക്ക് എത്തുന്നത് ബിഗ് ബോസിലൂടെയായിരുന്നു.
ഹിന്ദി പതിപ്പിന്റെ വിജയത്തെ തുടര്‍ന്ന് കന്നഡയിലും ബിഗ് ബോസ് ആരംഭിക്കുകയായിരുന്നു. കന്നഡില്‍ അഞ്ചാം സീസണ്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. തെലുങ്കില്‍ സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറാണ് അവതാരകന്‍.
ഒരു സംഘം സെലിബ്രിറ്റികളെ പുറം ലോകവുമായി ബന്ധമില്ലാതെ ഒരു വീട്ടില്‍ കുറച്ച് നാളത്തേക്ക് പാര്‍പ്പിക്കുന്നതാണ് പരിപാടി. മത്സരാര്‍ത്ഥികളില്‍ ഓരോരുത്തരായി ഓരോ ആഴച്ചയും പുറത്താകും. അവസാനം ബാക്കിയാകുന്നയാള്‍ക്ക് ലഭിക്കുക വന്‍ സമ്മാനത്തുകയായിരിക്കും. ബിഗ് ബോസ് മലയാളത്തിലെത്തുമ്ബോള്‍ ആരൊക്കെയായിരിക്കും മത്സരാര്‍ത്ഥികളാവുക എന്ന ആകാംഷയിലാണ് പ്രേക്ഷകര്‍. മലയാളം സിനിമയിലെ രണ്ടാം നിരക്കാരെയും ടെലിവിഷന്‍ താരങ്ങളെയും ഉള്‍പ്പെടുത്തിയായിരിക്കും ആദ്യ സീസണ്‍ ഷൂട്ടിംഗ് നടത്തുകയെന്നും റിപ്പോര്‍ട്ട് ഉണ്ട്
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…