നിരവധി വിവാദങ്ങൾക്ക് ശേഷമാണ് ബോളിവുഡ് ചിത്രം ‘പി എം മോദി’ തിയേറ്ററുകളിലെത്തിയത്. ചിത്രം കാണുവാൻ തിയേറ്ററുകളിൽ ആളില്ല എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ വിജയം നേടിയതിനാൽ ഈ ചിത്രം കൂടുതൽ വാർത്താ പ്രാധാന്യം നേടും എന്നായിരുന്നു അണിയറ പ്രവർത്തകർ വിശ്വസിച്ചിരുന്നത്. പക്ഷേ റിലീസ് ദിവസമായിട്ടും തിയേറ്ററിൽ സിനിമ കാണാൻ തിരക്കില്ലെന്നും ആളുകൾ എത്തുന്നില്ലെന്നും ആണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം വരും ദിവസങ്ങളിൽ സിനിമ കാണുവാൻ തീയേറ്ററുകളിൽ തിരക്കുകൾ ഉണ്ടാവുമെന്നും ആളുകൾ എത്തുമെന്നും ഒരു വിഭാഗമാളുകൾ വാദിക്കുന്നുണ്ട്.
ചിത്രം തിരഞ്ഞെടുപ്പിനു മുൻപ് റിലീസ് ചെയ്യാനായിരുന്നു അണിയറ പ്രവർത്തകരുടെ തീരുമാനം. എന്നാൽ അങ്ങനെ ചിത്രം ഇറക്കുന്നത് ബിജെപിയുടെ അജണ്ട ആണെന്ന ആരോപണം പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുകയും റിലീസ് നീട്ടി വയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് പി എം നരേന്ദ്രമോഡി.വിവേക് ഒബ്‌റോയ് ആണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.ഒമുങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.മോഡി ഗുജറാത്ത‌് മുഖ്യമന്ത്രിയായിരുന്ന കാലഘട്ടമടക്കം പ്രതിപാദിക്കുന്നതാണ‌് ചിത്രം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…