പ്രേക്ഷകർ ഏറെയായി കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സ്വപ്നചിത്രം ഈ മ യൗ. ഒരു മരണവീട്ടിൽ നടക്കുന്ന സംഭവവികാസങ്ങളെ അധികരിച്ചുള്ള ചിത്രത്തിന്റെ പ്രീമിയർ ഷോ കണ്ട സെലിബ്രിറ്റീസ് അടക്കമുള്ള ഏവരും ചിത്രത്തെ കുറിച്ച് നൽകിയിരിക്കുന്നത് അത്ഭുതാവഹമായ റിപ്പോർട്ടാണ്. റിലീസിന് മണിക്കൂറുകൾ മുന്നേ പ്രദർശനം മാറ്റിവെച്ച ചിത്രം ഇനിയെന്ന് എത്തുമെന്ന പ്രേക്ഷകരുടെ ആകാംക്ഷകൾക്ക് ഒടുവിൽ വിരാമമായിരിക്കുകയാണ്. ആഷിഖ് അബു ഏറ്റെടുത്തിരിക്കുന്ന ചിത്രം മേയ് 4ന് തീയറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. തന്റെ സോഷ്യൽ പേജുകളിലൂടെയാണ് ആഷിഖ് അബു ഇക്കാര്യം വ്യക്തമാക്കിയത്. “ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും ലിജോയുടെ “ഈ മ യൗ” ഞങ്ങൾ ഏറ്റെടുക്കുന്ന വിവരം അറിയിക്കട്ടെ. അടുത്ത മാസം 4 ന് ചിത്രം നിങ്ങളിലേക്കെത്തും.” ആഷിഖ് അബു തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. വിനായകൻ, ചെമ്പൻ വിനോദ് ജോസ്, ദിലീഷ് പോത്തൻ എന്നിവർ അണിനിരക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും പി എഫ് മാത്യൂസും ക്യാമറ ഷൈജു ഖാലിദുമാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രങ്ങളിലെ വേറിട്ട ഗാനങ്ങൾ കൊണ്ട് എന്നും പ്രേക്ഷകരുടെ പ്രിയങ്കരനായ പ്രശാന്ത് പിള്ളൈ തന്നെയാണ് ഈ ചിത്രത്തിന്റെയും സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്
കഴിഞ്ഞ ക്രിസ്തുമസിന് ആദ്യപ്രദർശനത്തിന് മണിക്കൂറുകൾക്ക് മുൻപ് റിലീസ് മാറ്റിവെച്ച ഈ മ യൗ ഇനിയെന്നെത്തുമെന്ന ചോദ്യത്തിന് ചിത്രം ആഷിഖ് അബു ഏറ്റെടുത്തതോടെ ഒരു ഉത്തരം ലഭിച്ചിരിക്കുന്നു
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…