തന്റെ വലിയ ആരാധികയ്ക്ക് യാത്ര മൊഴി നല്‍കി നടന്‍ വിനോദ് കോവൂര്‍. വിനോദിന്‍റെ സീരിയല്‍ എം80 മൂസയുടെ ആരാധികയായിരുന്നു അര്‍ബുദ ബാധിതയായ പാത്തു. ആ കുട്ടിയുടെ വിടവാങ്ങലാണ് കണ്ണീരില്‍ കുതിര്‍ന്ന കുറിപ്പില്‍ വിനോദ് ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നത്.
വിഷു ദിനത്തിൽ അവൾടെ ആഗ്രഹപ്രകാരം വീട്ടിൽ നിന്ന് പായസം ഉണ്ടാക്കി കൊടുത്തു. അവളെ ചിരിപ്പിച്ചു സന്തോഷിപ്പിച്ചു അവളെ കൊണ്ട് സംസാരിപ്പിച്ചു.ഏറ്റവും ഒടുവിൽ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് അവളെ യാത്രയാക്കുമ്പോൾ അവളും ഉമ്മയും ബാപ്പയും പറഞ്ഞു അവരുടെ വീട്ടിൽ ഒരു ദിനം ചെല്ലണമെന്ന്.ഏപ്രിൽ 25ന് സലാലക്ക് പോകുന്ന ദിവസം വൈകീട്ട് കൂട്ട് കാരൻ ഗണേഷിനേയും കൂട്ടി പാത്തുവിന്റെ വീട്ടിൽ ചെന്നു.
അന്നും അവൾ നല്ല സന്തോഷത്തിലായിരുന്നു. യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം ഉപ്പയോട് പ റ ഞ്ഞ് മുറ്റത്തെ മാവിൽ നിന്നും കുറേ മാങ്ങ പറിച്ച് എനിക്ക് തന്നു വിട്ടു .ഇനി പത്ത് ദിവസം കഴിഞ്ഞേ വരികയുള്ളൂന്നും പറഞ്ഞ് യാത്രയാകുമ്പോൾ ഉമ്മറത്ത് വീൽ ചെയറിലിരുന്ന് എന്റെ പാത്തു കൈ വീശി കാണിക്കുകയായിരുന്നു .അത് മരണത്തിലേക്കുള്ള കൈ വീശലാണെന്ന് ഞാൻ ഞാനറിഞ്ഞില്ലെന്ന് വിനോദ് ഫേസ്ബുക്കില്‍ കുറിക്കുന്നു.
പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ
എന്റെ പാത്തുവേദനയില്ലാത്ത ലോകത്തേക്ക് യാത്രയായ്.കഴിഞ്ഞ കുറേ ദിവസങ്ങളിൽ പാത്തുവിനെ കൂടുതൽ വേദനിപ്പിക്കാതെ അവൾക്ക് ആയുസ് നീട്ടികൊടുക്കാൻ വേണ്ടി പ്രാർത്ഥിക്കാൻ ഞാൻ പലരോടും അഭ്യർത്ഥിച്ചിരുന്നു. ഇനി അത് വേണ്ട. അവൾ ഇന്ന് കാലത്ത് യാത്രയായ്.കഴിഞ്ഞ കുറേ ദിനങ്ങളായ് ക്യാൻസർ ബാധിച്ച് വേദനയുമായ് മല്ലിടുകയായിരുന്നു ഈ പതിമൂന്ന് കാരി. ഏതു നേരവും M80 മൂസ സീരിയൽമൊബൈലിൽ കണ്ടോണ്ടിരുന്ന പാത്തുവിനെ എന്നെ പരിചയപ്പെടുത്തിയത് പെയിൻ ആൻന്റ് പാലിയേറ്റീവിലെ ഡോക്ടർ അൻവർ സാറാണ്. അന്ന് മുതൽ പാത്തു എനിക്ക് ഏറ്റവും പ്രിയപ്പെട്ടവളായ്.പലതവണ ഞാൻ അവളുടെ അടുത്ത് ചെന്ന് അവളെ സന്തോഷിപ്പിച്ചു. അവൾക്ക് വേണ്ടി അമ്പലങ്ങളിൽ പോയ് പ്രാർത്ഥിച്ചു. പങ്കെടുക്കുന്ന ചടങ്ങുകളിൽ എല്ലാം ഞാൻ പാത്തുവിന്റെ അവസ്ഥയെ കുറിച്ച് പറഞ്ഞു. വിഷു ദിനത്തിൽ അവൾടെ ആഗ്രഹപ്രകാരം വീട്ടിൽ നിന്ന് പായസം ഉണ്ടാക്കി കൊടുത്തു. അവളെ ചിരിപ്പിച്ചു സന്തോഷിപ്പിച്ചു അവളെ കൊണ്ട് സംസാരിപ്പിച്ചു.ഏറ്റവും ഒടുവിൽ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് അവളെ യാത്രയാക്കുമ്പോൾ അവളും ഉമ്മയും ബാപ്പയും പറഞ്ഞു അവരുടെ വീട്ടിൽ ഒരു ദിനം ചെല്ലണമെന്ന്.ഏപ്രിൽ 25ന് സലാലക്ക് പോകുന്ന ദിവസം വൈകീട്ട് കൂട്ട് കാരൻ ഗണേഷിനേയും കൂട്ടി പാത്തുവിന്റെ വീട്ടിൽ ചെന്നു. അന്നും അവൾ നല്ല സന്തോഷത്തിലായിരുന്നു. യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം ഉപ്പയോട് പ റ ഞ്ഞ് മുറ്റത്തെ മാവിൽ നിന്നും കുറേ മാങ്ങ പറിച്ച് എനിക്ക് തന്നു വിട്ടു .ഇനി പത്ത് ദിവസം കഴിഞ്ഞേ വരികയുള്ളൂന്നും പറഞ്ഞ് യാത്രയാകുമ്പോൾ ഉമ്മറത്ത് വീൽ ചെയറിലിരുന്ന് എന്റെ പാത്തു കൈ വീശി കാണിക്കുകയായിരുന്നു .അത് മരണത്തിലേക്കുള്ള കൈ വീശലാണെന്ന് ഞാൻ ഞാനറിഞ്ഞില്ല. അവസാനമായി ഒന്ന് പോയി കാണാൻ പറ്റാത്ത വിഷമത്തിലാണ് ഞാനിപ്പോൾ. കൊച്ചിയിൽ അമ്മ അസോസിയേഷന്റെ പരിപാടികളുടെ തിരക്കിലാണ്. ഇന്ന് കാലത്തും എന്റെ പ്രാർത്ഥനയിൽ അവൾ ഉണ്ടായിരുന്നു.. ഇന്ന് ഇവിടെ കാലത്ത് നടന്ന ഒരു ചടങ്ങിൽ ഇന്നസെന്റ് ആശുപത്രിയിൽ വെച്ച് കണ്ട ക്യാൻസർ ബാധിച്ച ഒരു പെൺകുട്ടിയുടെ കഥ പറഞ്ഞിരുന്നു. അപ്പോഴും ഞാൻ എന്റെ പാത്തുവിനെ ഓർത്തു. ആ ചടങ്ങ് കഴിഞ്ഞപ്പോഴാണ് പാലിയേറ്റീവിലെ വഫ എന്ന വളണ്ടിയർ വിളിച്ച് സങ്കട വാർത്ത പറയുന്ന ത്. വല്ലാതെ തകർന്ന് പോയി ഞാൻ. ഇത്തിരി നേരം റൂമിൽ വന്നിരുന്ന് അവളുമൊത്ത് ചില വിട്ട നിമിഷങ്ങൾ ഓർത്തു കണ്ണ് നിറഞ്ഞു.അവസാനമായി അവളെ ഒന്ന് കാണാൻ പറ്റാത്തതിന്റെ വിഷമം ഉണ്ട്.പക്ഷെ എന്തു ചെയ്യാൻ കലാകാരന്മാരുടെ ജീവിതം ഇങ്ങനെയൊക്കെയാണ് ഇഷ്ട്ടപ്പെട്ടവരുടെ വേർപാട് വേളയിലും ഞങ്ങൾ തമാശ പറഞ്ഞ് അഭിനയിക്കേണ്ടി വരും.പാത്തുവിനെ ഒടുവിൽ കാണാൻ പോയപ്പോൾ എന്റെ കൂടെ വന്നിരുന്ന കൂട്ടക്കാരൻ ഗണേഷിനെ ഞാൻ പാത്തുവിന്റെ വീട്ടിലേക്ക് അയച്ചിട്ടുണ്ട് അവന്റെ കണ്ണിലൂടെ എനിക്ക് പാത്തൂ കാണാൻ സാധിക്കും. പാത്തൂ……. ദൂരവും തിരക്കും പ്രശ്നമായത് കൊണ്ടാണ് മോളെ അല്ലെങ്കിൽ നിന്റെ മൂസാക്കായ് അവിടെ എത്തുമായിരുന്നു. സ്വർഗ്ഗ ലോകത്ത് നീ സന്തോഷത്തോടെ ഇരിക്കി. ആത്മാവിന് നിത്യശാന്തി നേരുന്നു മോളെ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…