കണ്ട നാൾ മുതൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും സൂര്യ നായകനായ അയൻ എന്ന സിനിമയിലെ ചിട്ടി എന്ന കഥാപാത്രമാണ് ജഗനെ ശ്രദ്ധേയനാക്കിയത്. തമിഴിൽ ഇന്ന് തിരക്കുള്ള ഒരു നടനാണ് ജഗൻ.തന്റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം അവിചാരിതമാണെന്ന് പറഞ്ഞു. പലഘട്ടങ്ങളിലും സൂര്യ തനിക്ക് നേർവഴി കാട്ടിത്തന്നിട്ടുണ്ടെന്ന് ജഗൻ കൂട്ടിച്ചേർത്തു.ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജഗൻ മനസ്സ്തുറന്നത്
സൂര്യ കാരണമാണ് എന്റെ വിവാഹം നല്ല നിലയിൽ നടന്നത്. ഞാനും വനമതിയും (ജഗന്റെ ഭാര്യ) സുഹൃത്തുക്കളായിരുന്നു. അവളാണ് ആദ്യം എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞത്. ആദ്യമായിട്ടാണ് ജീവിതത്തിൽ ഒരു പെൺകുട്ടി എന്നോട് ഇങ്ങോട്ട് വന്ന് ഇഷ്ടമാണെന്ന് പറയുന്നത്. സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് ഞാൻ ഇഷ്ടമാണെന്ന് പലരോടും പറഞ്ഞിട്ടുണ്ടെങ്കിലും എല്ലാരും എന്നെ നിഷ്കരുണം ഒഴിവാക്കി. വനമതി എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അത്ഭുതപ്പെട്ടു.
ഞങ്ങൾ കല്യാണം കഴിക്കാൻ തീരുമാനിച്ചപ്പോൾ വനമതിയുടെ വീട്ടുകാർ സമ്മതിക്കുന്നില്ല. അവസാനം ഞാൻ വനമതിയോട് ഇറങ്ങിവരാൻ തയ്യാറാണോ എന്ന് ചോദിച്ചു. അവൾ തയ്യാറാണെന്നും പറഞ്ഞു. ഞാൻ സൂര്യയുമായി ഈ കാര്യം സംസാരിച്ചു. ആരു വന്നില്ലെങ്കിലും എന്റെ കല്യാണത്തിന് വരുമോ എന്ന് ചോദിച്ചു. അപ്പോൾ സൂര്യ പറഞ്ഞു, ഞാൻ കല്യാണത്തിന് വരാം. പക്ഷേ ഒരു കാര്യം. അച്ഛനെയുംഅമ്മയെയും വേദനിപ്പിച്ച് ഒരു പെൺകുട്ടിയോട് വീട്ടിൽ നിന്ന് ഇറങ്ങി വരാൻ പറയരുത്. ആദ്യം നമുക്ക് സംസാരിച്ച് ശരിയാക്കാൻ നോക്കാം. എന്റെ വിവാഹം ഇരു കുടുംബങ്ങളുടെയും ആശിർവാദം വാങ്ങിയാണ് നടന്നത്.
സൂര്യ നേരപോയി ശിവകുമാർ അങ്കിളിനോട് ( നടനും സൂര്യയുടെ പിതാവുമായ ശിവകുമാർ) പറഞ്ഞു. ശിവകുമാർ അങ്കിൾ ഒരു കാര്യം മാത്രമേ ചോദിച്ചുള്ളൂ. നീ ഇഷ്ടമാണെന്ന് പറയുന്ന കുട്ടിക്ക് നിന്നെ ഇഷ്ടമാണോ?. ശിവകുമാർ അങ്കിൾ വനമതിയുടെ വീട്ടിൽ വന്ന് സംസാരിച്ചു. അവർ സമ്മതിച്ചു. എന്റെ കല്യാണം നടത്തിയത് സൂര്യയുടെ കുടുംബമാണ്- ജഗൻ പറയുന്നു.
കടപ്പാട്:മാതൃഭൂമി
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…