Categories: NewsTamil

കാലയ്ക്ക് കർണാടകത്തിൽ വിലക്കോ ? കാവേരി വിഷയത്തിൽ രജനി മാപ്പ് പറയണമെന്ന് ആവശ്യം

ലോകമെങ്ങുമുള്ള രജനീകാന്ത് ആരാധകര്‍ കാത്തിരിക്കുന്ന പുതിയ ചിത്രം കാലായുടെ കര്‍ണാടക റിലീസ് പ്രതിസന്ധിയില്‍. ജൂണ്‍ ഏഴിന് പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന് കര്‍ണാടകയില്‍ റിലീസ് അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത് തീവ്ര കന്നഡ സംഘടനകളാണ്. കാവേരി നദീജല വിഷയത്തില്‍ രജനീകാന്ത് മുന്‍പ് നടത്തിയ പ്രസ്താവനയാണ് തങ്ങളുടെ നിലപാടിന് കാരണമെന്നും സംഘടനകളുടെ കൂട്ടായ്മ വിശദീകരിക്കുന്നു. കാലായുടെ കര്‍ണാടക വിതരണക്കാരുടെയും തീയേറ്റര്‍ ഉടമകളുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് സംഘടനകള്‍ അവകാശപ്പെടുന്നത്. ചിത്രത്തിന്‍റെ വിതരണക്കാരും തീയേറ്ററുകാരും ഈ ആവശ്യമുന്നയിച്ച്‌ കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിനെ ഇന്ന് സമീപിച്ചുവെന്ന് സെക്രട്ടറി ഉമേഷ് ബനകര്‍ ദി ന്യൂസ് മിനിറ്റിനോട് പറഞ്ഞു.

തീവ്ര കന്നഡ സംഘടനകളുടെ സമ്മര്‍ദ്ദത്തിലാണ് ഒരു വമ്ബന്‍ ചിത്രം വേണ്ടെന്ന നിലപാടിലേക്ക് വിതരണ, തീയേറ്റര്‍ ശൃംഖല എത്തിയതെന്ന് കന്നഡ സിനിമാവൃത്തങ്ങള്‍ പറയുന്നു. “സംഘടനകളുടെ വിലക്ക് മറികടന്ന് രജനി ചിത്രം റിലീസ് ചെയ്താല്‍ തങ്ങളുടെ തീയേറ്ററുകള്‍ ആക്രമിക്കപ്പെടുമെന്ന് തീയേറ്റര്‍ ഉടമകള്‍ ഭയക്കുന്നുണ്ടാവും.”

റിലീസിനെ എതിര്‍ക്കുന്ന സംഘടനകള്‍ നാളെ യോഗം ചേരുന്നുണ്ട്. കാവേരി വിഷയത്തില്‍ മുന്‍പ് പറഞ്ഞതിന് രജനീകാന്ത് മാപ്പ് പറയണമെന്നാണ് അവരുടെ ആവശ്യം. വിഷയമുന്നയിച്ച്‌ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധം സംഘടിപ്പിക്കാനും സംഘടനകള്‍ ആലോചിക്കുന്നു.

മുന്‍പ് ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ സാമ്ബത്തികവിജയങ്ങളിലൊന്നായ ബാഹുബലി-2ന്‍റെ സമയത്തും ചിത്രത്തിന്‍റെ കര്‍ണാടക റിലീസിന് സമാനമായ പ്രതിസന്ധി നേരിട്ടിരുന്നു. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സത്യരാജ് കാവേരി വിഷയത്തില്‍ വളരെക്കാലം മുന്‍പ് നടത്തിയ ഒരു അഭിപ്രായപ്രകടനത്തിന്‍റെ വീഡിയോ മുന്‍നിര്‍ത്തിയാണ് ചിത്രത്തിനെതിരായ പ്രചരണം നടന്നത്. പിന്നീട് സത്യരാജ് മാപ്പ് പറഞ്ഞതോടെയാണ് ബാഹുബലി 2ന്‍റെ കര്‍ണാടക റിലീസ് നടന്നത്. ഇവിടെയും രജനീകാന്ത് മാപ്പ് പറയുന്നപക്ഷം കാലായുടെ റിലീസിന് തടസ്സമില്ലെന്നാണ് തീവ്ര കന്നഡ സംഘടനകള്‍ പറയുന്നത്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago