ധ്രുവങ്ങൾ പതിനാറ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്റെ മികവ് പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുത്ത യുവസംവിധായകനാണ് കാർത്തിക് നരേൻ. തന്റെ രണ്ടാമത്തെ ചിത്രമായ നരകാസുരന്റെ പണിപ്പുരയിലാണ് അദ്ദേഹം. അരവിന്ദ് സ്വാമിയും ഇന്ദ്രജിത്ത് സുകുമാരനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സഹനിർമാതാവും പ്രമുഖ സംവിധായകനുമായ ഗൗതം മേനോൻ തന്നെ വഞ്ചിച്ചെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് കാർത്തിക് നരേൻ.
തന്റെ പുതിയ ചിത്രമായ നരകാസുരൻ റിലീസ് പ്രതിസന്ധിയിലായെന്നും നിർമാതാവായ ഗൗതം മേനോൻ വഞ്ചിച്ചെന്നുമാണ് കാർത്തിക് പറയുന്നത്. ഗൗതം മേനോന്റെ നിര്‍മാണ കമ്പനി ഒന്‍ട്രാഡ എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രത്തിന്റെ നിർമാണം.
ഗൗതം മേനോന്‍ ചിത്രത്തിനായി പണം നല്‍കുന്നില്ലെന്നും ഇത് കാര്‍ത്തികിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാർത്തിക്കിന്റെ ട്വീറ്റ് ആണ് വിവാദങ്ങൾക്ക് തുടക്കമായത്. ആരോപണങ്ങൾക്ക് മറുപടിയുമായി ഗൗതം മേനോനും ട്വീറ്റ് ചെയ്തിരുന്നു. എല്ലാ സംഭവങ്ങളും വിശദമായി തന്നെ കാർത്തിക് നരേൻ വെളിപ്പെടുത്തുകയും ചെയ്തു. ‘എല്ലാവരും എതിര്‍ത്തിട്ടും ഞാന്‍ താങ്കളെ വിശ്വസിക്കുകയായിരുന്നു. എന്നാല്‍ എന്നെ താങ്കള്‍ വിലക്കെട്ട വസ്തുവിനെപ്പോലെ കരുതി. ഓടി പോകുന്നതിനേക്കാള്‍ നല്ലത് പരിതപിക്കുകയാണ് എന്ന് തോന്നി. ഒരു യുവസംവിധായകരോടും താങ്കള്‍ ഇങ്ങനെ ചെയ്യരുത്. അത് വല്ലാതെ വേദനിപ്പിക്കുന്നു.’–കാർത്തിക് പറഞ്ഞു.
ഗൗതം മേനോനുമായി നരഗസൂരൻ കരാർ ഒപ്പിട്ടപ്പോൾ എല്ലാവരും എന്നോട് തീരുമാനം മാറ്റാൻ ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹത്തിൽ എനിക്ക് അത്ര വിശ്വാസമുണ്ടായിരുന്നു. അങ്ങനെ ആ തീരുമാനവുമായി മുന്നോട്ട് പോയി. ചിത്രീകരണം തുടങ്ങി. പേപ്പറിൽ വരുന്ന പരസ്യങ്ങളിൽ അദ്ദേഹത്തിന്റെ ഒൻട്രാഗ എന്ന ബാനർ നരഗസൂരനുമായി സഹനിര്‍മാണം ഉണ്ടെന്നായിരുന്നു. എന്നാൽ ഇതുവരെയും അദ്ദേഹം ഒരുപൈസപോലും ഈ സിനിമയ്ക്കായി ചെലവാക്കിയിട്ടില്ല. എന്നാൽ ഇതൊന്നുമല്ല എന്നെ വേദനിപ്പിച്ചത്. ഈ സിനിമയുടെ പേര് പറഞ്ഞ് അദ്ദേഹം പലിശക്കാരുടെ കയ്യിൽ നിന്നും വലിയ തുക വാങ്ങി. പിന്നീട് ആ പൈസ കൊണ്ട് അദ്ദേഹം സ്വന്തം സിനിമകളായ ധ്രുവനച്ചത്തിരവും എന്നെ നോക്കിപായും തോട്ടയും ചിത്രീകരിച്ചു.
ധ്രുവങ്ങൾ പതിനാറിൽ നിന്ന് ഞാൻ ഉണ്ടാക്കിയ തുകയെല്ലാം നരകസൂരനിൽ ചെലവാക്കി കഴിഞ്ഞു. എന്നാൽ ഇപ്പോഴും ഈ സിനിമയുടെ നിർമാണവുമായി ഗൗതം മേനോന്റെ ഒൻട്രാഗ സഹകരിക്കുന്നുണ്ടെന്നാണ് അവരുടെ വാദം. അവർ ഇപ്പോഴും ഈ സിനിമയിൽ നിന്ന് പുറത്തുപോകുന്നില്ല. സത്യത്തിൽ ഒരുരീതിയിലും അവർ സഹായിച്ചിട്ടുമില്ല. ബദ്രി കസ്തൂരി സാറും ഞാനുമാണ് ഈ സിനിമയ്ക്കായി പണം മുടക്കിയിരിക്കുന്നത്. എന്നാൽ പലിശക്കാർ ഗൗതം സാറിന് പണം കൊടുത്തിരിക്കുന്നത് എന്റെ സിനിമ മുന്നിൽ കണ്ടും. പ്രശ്നവുമായി ബന്ധപ്പെട്ട് ഞാൻ അദ്ദേഹത്തെ വിളിച്ചെങ്കിലും കോൾ എടുക്കാന്‍പോലും കൂട്ടാക്കിയില്ല.
അദ്ദേഹത്തിന്റെ അടുത്തസുഹൃത്തുക്കൾ വഴി ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ചു. കാർത്തിക്കിന് പ്രശ്നങ്ങളെല്ലാം തീരുന്നതുവരെ കാത്തിരിക്കാമെന്നായിരുന്നു ഈ വിഷയത്തില്‍ ഗൗതം മേനോന്റെ മറുപടിയെന്നാണ് അറിയാൻ കഴിഞ്ഞത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…