അഭിനയം, നൃത്തം, അവതാരക, ഫാഷൻ ഡിസൈനിങ്.. കൈവച്ച മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ പൂർണിമ ഇന്ദ്രജിത്തിന് കഴിഞ്ഞിട്ടുണ്ട്. ഭർത്താവ് ഇന്ദ്രജിത്തിന്റെയും കുടുംബത്തിന്റെയും പിന്തുണയാണ് തന്റെ ഇൗവിജയങ്ങൾക്ക് കാരണമെന്ന് പൂർണിമ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
അമ്മയെ (മല്ലിക സുകുമാരൻ) കൂട്ടിക്കൊണ്ടുപോകാൻ സീരിയൽ ലൊക്കേഷനിലെത്തിയ ഒരു പയ്യൻ തന്നെ ശ്രദ്ധിച്ചതും അവസാനം അയാൾ ജീവിതത്തിലേക്ക് ക്ഷണിച്ചതുമായ കഥപറയുകയാണ് പൂർണിമ. മാതൃഭൂമി കപ്പ ടി.വിയുടെ ഹാപ്പിനെസ് പ്രൊജക്ടിലാണ് പൂർണിമ തന്റെ പ്രണയകഥ പറയുന്നത്.
ഈ കഥ അമ്മയുടെ കാഴ്ചപ്പാടിൽ കേൾക്കണം. വലിയ കോമഡിയാണ്. പെയ്തൊഴിയാതെ എന്ന സീരിയലിന്റെ ലൊക്കേഷനിലാണ് സംഭവം. ഇന്ദ്രന്റെ അമ്മയുടെ ഒപ്പം ഞാൻ ആദ്യം അഭിനയിക്കുന്നത് ആ സീരിയലിലാണ്. ഒരു ദിവസം ഷൂട്ടിങ് കഴിഞ്ഞ് സ്റ്റെയർഇറങ്ങി വരുമ്പോൾ ഒരു പയ്യൻ അവിടെ നിൽക്കുന്നു. അയാൾ എന്നെ നോക്കുന്നുണ്ടായിരുന്നു. എനിക്ക് പെട്ടന്ന് തന്നെ മനസ്സിലായി അത്മല്ലിക സുകുമാരന്റെ മകനാണെന്ന്. അമ്മ എനിക്ക് ഇന്ദ്രനെ പരിചയപ്പെടുത്തിത്തന്നു. അന്ന് ഞങ്ങൾ അധികം സംസാരിച്ചില്ല. പക്ഷേ അതിനുശേഷം പിന്നെ ഒരുപാട് സംസാരിക്കാൻ തുടങ്ങി. ഇപ്പോഴും ആ നിമിഷങ്ങൾ എന്റെ മനസ്സിലുണ്ട്. ആ സ്റൈയറിൽ വച്ച് കണ്ട പയ്യനെ ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. അത് ഞങ്ങളുടെ ബന്ധത്തിന്റെ തുടക്കമായിരുന്നോ എന്നൊന്നും എനിക്ക് അറിയില്ല.-പൂർണിമ പറഞ്ഞു.
ഫാഷൻ ഡിസൈനിങ്ങുംചാനൽ തിരക്കുകളുമായി നടക്കുമ്പോൾ ദിവസത്തിൽ ഒരു മണിക്കൂറെങ്കിലും കുട്ടികളുമായി മനസ്സ് തുറന്ന് സംസാരിക്കാൻ സമയം കണ്ടെത്തുമെന്ന് പൂർണിമ പറയുന്നു. അതാണ് എനിക്ക് ഓടി നടക്കാനുള്ള ഊർജം നൽകുന്നത്. കുട്ടികൾ വലുതാകുമ്പോൾ അവർ നമ്മുടെ സമയം കൂടുതൽ ഡിമാൻഡ്ചെയ്യും. അത് അവർക്കൊപ്പം ചെലവഴിക്കേണ്ടത് മാതാപിതാക്കൾ എന്ന നിലയിൽ ഞങ്ങളുടെ ഉത്തരവാദിത്തമാണ്.-പൂർണിമ പറഞ്ഞു
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…