പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ദിലീപ് ചിത്രം ആയിരുന്നു രാമലീല. ടോമിച്ചൻ മുളകുപ്പാടം നിർമിച്ച ചിത്രം സംവിധാനം ചെയ്തത് അരുൺ ഗോപിയാണ്.
ചിത്രത്തിന്റെ 111ആം ദിന വിജയാഘോഷ ചടങ്ങുകൾ ഇന്ന് എറണാകുളം ഗോകുലം പാർക്കിൽ നടന്നു.ചടങ്ങിൽ വെച്ച് ദിലീപ് മനസ്സ് തുറന്നു. ജീവിതത്തിൽ എന്നും ഓർത്തിരിക്കുന്ന കുറച്ചു സിനിമകൾ ഉണ്ട് എന്റെ കരിയറിൽ.ആ കൂട്ടത്തിലെ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള സിനിമയാണ് രാമലീല.ഒരുപാട് കഷ്ടതകൾ സഹിച്ചാണ് ടോമിച്ചൻ ഈ സിനിമ ചെയ്തത്.അറിഞ്ഞോ അറിയാതെയോ ഈ സിനിമയിലെ പല രംഗങ്ങളും എന്റെയും ജീവിതത്തിന്റെ ഭാഗമായി.
പ്രസംഗത്തിനിടെ മാധ്യമങ്ങളെ ഒരിക്കൽ കൂടി ദിലീപ് ട്രോളി.ടോമിച്ചന് ബംഗാളിലൊക്കെ നല്ല പിടിയാണല്ലേ .. വെറുതെയല്ല രാമലീല കാണുവാൻ ബംഗാളിൽ നിന്ന് ആളുകളെ ഇറക്കിയത് എന്ന് ദിലീപ് പരിഹാസ രൂപേണ പറഞ്ഞു. രാമലീല കാണുവാൻ വലിയ തിരക്ക് അനുഭവപ്പെട്ടപ്പോൾ ബംഗാളികളെ ടോമിച്ചൻ പൈസ കൊടുത്ത് കയറ്റുന്നതാണ് എന്നാണ് അന്ന് ഉയർന്ന വാദം. ഇതിനെതിരെ ആയിരുന്നു ദിലീപിന്റെ കൊട്ട്. ഈ ചിത്രം റിലീസ് ചെയ്യുവാൻ ഇവർ തീരുമാനിച്ചു എന്ന് കേട്ടപ്പോൾ എനിക്ക് നല്ല പേടി ഉണ്ടായിരുന്നു.എന്നാൽ ആ പേടി എല്ലാം പിന്നീട് മാറി. ഞാൻ കടപെട്ടിരിക്കുന്നത് നിങ്ങൾ ഓരോ പ്രേക്ഷകരോടും മാത്രമാണ് ,എന്നെ ഞാനാക്കിയത് നിങ്ങൾ ഓരോരുതരുമാണ്.എല്ലാവർക്കും നന്ദി ,ദിലീപ് പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…