ഒരു സ്പോർട്സ് ത്രില്ലർ ചിത്രമായ ദളപതി 63ക്കായി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ്.വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം വിജയുടെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിലൊന്നായിട്ടാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. തെറി,മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം വിജയും അറ്റ്‌ലീയും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് ദളപതി 63.ആദ്യ രണ്ടു ചിത്രങ്ങളും ഹിറ്റാക്കിയ ഈ കൂട്ടുകെട്ടിൽ പിറക്കുന്ന ദളപതി 63 ക്ക് വലിയ പ്രതീക്ഷയാണ് പ്രേക്ഷകർ നൽകുന്നത്.വനിതാ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാനായി എത്തുന്ന കോച്ചായിട്ടാണ് വിജയ് ചിത്രത്തിലെത്തുന്നത്.
ദളപതി 63യില്‍ വിജയ്‌ക്കൊപ്പം നിവിന്‍ പോളിയുടെ നായികയും അഭിനയിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോൾ ആ റിപ്പോർട്ടുകൾ ശരിവെക്കുന്ന രീതിയിലുള്ള ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലാവുകയാണ്.നിവിന്‍ പോളിയുടെ നായികയായി ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ അഭിനയിച്ച റെബ മോണിക്കയാണ് ചിത്രത്തിൽ വിജയ്ക്കൊപ്പം അഭിനയിക്കുന്നത്.ചിത്രത്തിലെ റെബയുടെ ലുക്ക് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുകയാണ്.ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഒരു വമ്പന്‍ താരനിര തന്നെയുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…