മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാരുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്. ചിത്രം നിര്‍മിക്കുന്ന ആഗസ്റ്റ് സിനിമാസാണ് പുതിയ ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്. മമ്മൂട്ടി ചിത്രം ഉപേക്ഷിച്ചുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ സന്തോഷ് ശിവന്‍ രംഗത്ത് വരികയും ചെയ്തു.മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന കുഞ്ഞാലി മരയ്ക്കാരുടെ ഫസ്റ്റ്‌ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്നാണ് ചിത്രത്തിന്റെ പേര്.
‘തലപോയാലും മാനം കളയാത്ത അവസാനത്തെ മലയാളി ഉള്ളിടത്തോളം നാം പൊരുതും. മരിച്ചു വീഴും വരെ കരയിലും ഈ തിരയൊടുങ്ങാത്ത കടലിലും ഒപ്പം ഞാനുണ്ട് അല്ലാഹുവിന്റെ നാമത്തില്‍ മുഹമ്മദ് കുഞ്ഞാലി മരയ്ക്കാര്‍’- എന്നാണ് മമ്മൂട്ടിയുടെ മരയ്ക്കാരുടെ ടാഗ് ലൈന്‍.ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
മോഹന്‍ലാലിന്റെ കുഞ്ഞാലി മരയ്ക്കാരുടെ തിരക്കഥ ഒരുക്കുന്നതും പ്രിയദര്‍ശനാണ്. ഐ .വി ശശിയുടെ മകന്‍ അനി ഈ സിനിമയുടെ സഹതിരക്കഥാകൃത്താണ്.കുഞ്ഞാലി മരയ്ക്കാര്‍ എന്ന പേരില്‍ 1967ല്‍ ഒരു ചിത്രം ഇറങ്ങിയിരുന്നു. ചന്ദ്രതാരാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.കെ പരീക്കുട്ടി നിര്‍മിച്ച് എസ്.എസ് രാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കൊട്ടാരക്കര ശ്രീധരന്‍ നായരായിരുന്നു കുഞ്ഞാലി മരയ്ക്കാരെ അവതരിപ്പിച്ചത്. പ്രേം നസീറും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…