ദുല്‍ഖര്‍ സല്‍മാനെ പറ്റിച്ചു കടന്നു കളഞ്ഞ പെണ്ണെന്ന പേരു ദോഷമുള്ള നടിയാണ് കാര്‍ത്തിക മുരളീധരന്‍. ത്രീ ഇഡിയറ്റസ്, പി.കെ തുടങ്ങീ ബോളിവുഡ് ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ സി.കെ.മുരളീധരന്റെ മകളായ കാര്‍ത്തിക മുരളീധരന്‍ ജീവിതത്തിലല്ല സിനിമയിലാണ് ദുല്‍ഖറെ തേച്ചിട്ടു പോയത്. ദുല്‍ഖര്‍ സല്‍മാന്റെ കോമ്രേഡ് ഇന്‍ അമേരിക്ക (സിഐഎ) എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തിയ കാര്‍ത്തിക ദുല്‍ഖറെ പറ്റിച്ചു കടന്നു കളയുന്നു.
ഡിക്യുവിനെ തേച്ചിട്ട് പോയത് ശരിയായില്ലെന്നും തങ്ങളുടെ കുഞ്ഞിക്കയെ ചതിച്ചതെന്നുമാണ് കാര്‍ത്തികയോട് ആരാധകര്‍ക്ക് ചോദിക്കാനുള്ളത്. കാര്‍ത്തിക മുരളീധരന്റെ ഏറ്റവും പുതിയ ചിത്രമായ അങ്കിളില്‍ മമ്മൂട്ടിയ്‌ക്കൊപ്പം പ്രധാന വേഷത്തിലെത്തിയിരുന്നു.
സി.ഐയില്‍ മകനൊപ്പമായിരുന്നെങ്കില്‍ ഇപ്പോല്‍ അച്ഛനൊപ്പമാണ് കാര്‍ത്തിക എത്തിയിരിക്കുന്നത്.
സിഐഎയില്‍ നിന്നും അങ്കിളില്‍ വളരെ വ്യത്യസ്തമായ വേഷമാണ് കാര്‍ത്തികയുടേത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കാര്‍ത്തിക ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയിരുന്നു. ഫെയ്‌സ്ബുക്ക് ലൈവിലെത്തിയ കാര്‍ത്തികയോടുള്ള കുഞ്ഞിക്കാ ഫാന്‍സിന്റെ ചോദ്യമായിരുന്നു മുകളില്‍ സൂചിപ്പിച്ചിട്ടുള്ളത്.
എന്തിനാണ് ഞങ്ങളുടെ കുഞ്ഞിക്കയെ ചതിച്ചതെന്ന ആരാധകരുടെ ചോദ്യത്തിന് സോറി താന്‍ മന:പൂര്‍വ്വം ചെയ്തതല്ലെന്നായിരുന്നു കാര്‍ത്തികയുടെ മറുപടി. കേരളത്തില്‍ എന്നല്ല ലോകത്തിലെ ഒരു പെണ്ണും ദുല്‍ഖര്‍ സല്‍മാനെ വിട്ടുപോകില്ല. പക്ഷേ താനെന്ത് ചെയ്യാനാ, എന്റെ തിരക്കഥാകൃത്ത് അങ്ങനെ എഴുതിപ്പോയി. സംവിധായകന്‍ പറയുന്നതല്ലേ ചെയ്യാന്‍ പറ്റൂ. അവരെ തേച്ചിട്ട് പോകാന്‍ കഴിയില്ലല്ലോ? കുഞ്ഞിക്കാ ഫാന്‍സിനോട് സോറി പറയുന്നു. ഇപ്രകാരമായിരുന്നു കാര്‍ത്തികയുടെ മറുപടി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…