Categories: Uncategorized

നിനക്ക് മികച്ച ജീവിതം ലഭിക്കട്ടെ ആര്യ : മനസ്സ് തുറന്ന് സീതാലക്ഷ്മി

നിനക്ക് മികച്ച ജീവിതം ലഭിക്കട്ടെ ആര്യ : മനസ്സ് തുറന്ന് സീതാലക്ഷ്മി
മലയാളക്കരയിൽ നിന്നും തമിഴകത്തേക്കു പറന്ന് വെന്നിക്കൊടി പാറിച്ച താരമാണ് നടൻ ആര്യ. ആര്യക്കു വധുവിനെ കണ്ടെത്താനായി നടത്തിയ എങ്ക വീട്ട് മാപ്പിളൈ എന്ന റിയാലിറ്റി ഷോയെക്കുറിച്ചുള്ള ചര്‍ച്ചകൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഷോയുടെ അവസാന ദിവസത്തിലാണ് ഫൈനലില്‍ ഇടംനേടിയ മൂന്നുപേരിൽ നിന്നൊരാളെ വധുവായി തിരഞ്ഞെടുക്കാൻ തനിക്ക് അൽപംകൂടി സമയം വേണമെന്ന ഞെട്ടിക്കുന്ന പ്രഖ്യാപനം ആര്യ നടത്തിയത്. ഇപ്പോഴത്തെ വിശേഷം അതൊന്നുമല്ല, ഫൈനലിസ്റ്റുകളിലൊരാളായ സീതാലക്ഷ്മി ആര്യയെക്കുറിച്ചു സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ് ആണ് വൈറലാകുന്നത്.

ഷോയിൽ കുഞ്ചു എന്നറിയപ്പെ‌ടുന്ന പാലക്കാട് സ്വദേശിനി സീതാലക്ഷ്മി പ്രത്യേകശൈലിയിലുള്ള സംസാരവും പെരുമാറ്റവും കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. ഫൈനലിൽ വധുവിന്റെ വേഷത്തിൽ പ്രതീക്ഷയോടെ കാത്തുനിൽക്കുമ്പോൾ ആര്യ നടത്തിയ നിരാശപ്പെടുത്തുന്ന വെളിപ്പെടുത്തൽ സീതാലക്ഷ്മിയെ തളർത്തിയിട്ടില്ല. മാത്രമല്ല ഇപ്പോഴും സീതാലക്ഷ്മി ആര്യയെ ജീവനുതുല്യം സ്നേഹിക്കുന്നുമുണ്ടെന്നു വ്യക്തമാക്കുന്നതാണ് പോസ്റ്റ്.

” എനിക്കറിയില്ല ആദ്യദിവസം മുതൽ ഞാന്‍ തിരിച്ചറിയുന്നുണ്ട്, 27ാം തീയതിയിൽ എ​ന്തെങ്കിലും സ്പെഷലായി സംഭവിക്കാറുണ്ട്. ജനുവരി 27നാണ് നമ്മൾ കാണുന്നതും ഞാൻ നിന്നെ പ്രൊപോസ് ചെയ്യുന്നതും. ഫെബ്രുവരി 27ന് രാധാ നൃത്തത്തിനു ശേഷം നീയെന്നെ എടുത്തുപൊക്കി. മാർച്ച് 27ന് നീ എന്നെ എലിമിനേറ്റ് ചെയ്യാതെ ഫൈനലിസ്റ്റിൽ ഇടംനല്‍കി.

‘ടെന്നീസ് ബോളുമായി ക്രിക്കറ്റ് കളിക്കാൻ പോകുന്ന കുഞ്ഞ്’, സാനിയയ്ക്ക് അഭിനന്ദന പ്രവാഹം
എന്റെ ജീവിതത്തിൽ എക്കാലവും സംഭവിച്ച ഏറ്റവുംനല്ല കാര്യമാണു നീ. കാരണം നിന്നെ കണ്ടുമുട്ടിയതിനുശേഷമാണ് എല്ലാം ശരിയായ വഴിക്കുവന്നത്. എന്റെ കുടുംബം, എന്റെ സുഹൃത്തുക്കൾ, എന്റെ പാഷൻ.. നിനക്ക് ജീവിതത്തിൽ ഏറ്റവും മികച്ചതു തന്നെ ലഭിക്കട്ടെ. എന്തെന്നാൽ നീ ആത്മാർഥമായും അത് അർഹിക്കുന്നുണ്ട്. ഒരുപാടു സ്നേഹത്തോടെ, കുഞ്ചു”–സീതാലക്ഷ്മി കുറിച്ചു.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago