Categories: MalayalamNews

ബോക്‌സ് ഓഫീസിൽ 25 കോടിയുടെ സ്വർണക്കപ്പുയർത്തി സുഡാനി ഫ്രം നൈജീരിയ

ബോക്‌സ് ഓഫീസിൽ 25 കോടിയുടെ സ്വർണക്കപ്പുയർത്തി സുഡാനി ഫ്രം നൈജീരിയ

മലയാളി പ്രേക്ഷകരുടെ മനസ്സ് നിറച്ച ഒരു ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. നവാഗതനായ സകറിയ സംവിധാനം ചെയ്ത്‌ സൗബിൻ നായകനായി എത്തിയ സിനിമ ഒരു ആഫ്രിക്കൻ കളിക്കാരൻ മലപ്പുറത്തെ ഒരു സെവൻസ്‌ ഫുട്ബോൾ ടീമിൽ കളിക്കാനെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് പറയുന്നത്‌. പ്രേക്ഷകരുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റിയതാണ് രണ്ടുമ്മമ്മാരുടെ പ്രകടനം.
ഇതിനോടകം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ചിത്രത്തിന് ഒരുപാട്‌ ലഭിച്ചിട്ടുണ്ട്‌. ഇപ്പോൾ ബോക്സ്‌ ഓഫീസിലും ഗോൾ മഴ തീർത്ത്‌ മുന്നേറുകയാണ് സുഡാനി. 1.5 കോടിയിൽ താഴെ ബഡ്ജറ്റിൽ ചെയ്ത ചിത്രം ഇതുവരെ 25 കോടിയിലധികം വേൾഡ്‌വൈഡ്‌ ബിസിനസ് നടത്തി വിജയം കുറിച്ച് മുന്നേറുകയാണ്.

കൊച്ചി മൾട്ടിപ്ലക്സിൽ നിന്നും മാത്രമായി 1.15 കോടി രൂപ ചിത്രം കളക്റ്റ്‌ ചെയ്ത ചിത്രം 2018ൽ 1 കോടിക്ക്‌ മുകളിൽ കൊച്ചി മൾട്ടിപ്ലക്സിൽ നിന്നും കളക്റ്റ്‌ ചെയ്യുന്ന രണ്ടാമത്തെ ചിത്രവുമാണ്. പ്രണവ്‌ മോഹൻലാലിന്റെ ആദിയായിരുന്നു ആദ്യ ചിത്രം. വരുന്ന വാരത്തോടെ ആദിയുടെ കൊച്ചിയിലെ കളക്ഷനും സുഡാനി മറികടക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്‌. നിലവിൽ ദിവസേന 9 ഷോയാണ് ചിത്രം കൊച്ചി പ്ലക്സിൽ കളിക്കുന്നത്‌.
കേരളത്തിന് പുറമെ ഗൾഫ്‌ നാടുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്‌. UAE – GCC യിൽ നിന്നുമാത്രം ചിത്രം 5 കോടി ഗ്രോസ്‌ കളക്ഷൻ എന്ന നേട്ടം ഉടനെ കൈവരിക്കും. മമ്മൂക്കയുടെ ദി ഗ്രേറ്റ്‌ ഫാദറിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ചിത്രവും സുഡാനിയാകും.

കളക്ഷനും പ്രശംസയും ലഭിച്ചുകൊണ്ടിരിക്കുന്നതിനിടെ സുഡാനിയെ തേടി മറ്റൊരു സന്തോഷകരമായ വാർത്തയും വന്നിരിക്കുകയാണ്. മേയ്‌ 8 മുതൽ 19വരെ ഫ്രാൻസിൽ വെച്ച്‌ നടക്കുന്ന 71ആമത്‌ കാനസ്‌ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിക്കും. മേയ്‌ 14ന് ആണ് സുഡാനി ഫ്രം നൈജീരിയ കാൻസിൽ പ്രദർശിപ്പിക്കുന്നത്‌.
ഇത്രയും കാലമായി വിരലിൽ എണ്ണാവുന്ന മലയാള ചിത്രങ്ങൾ മാത്രം പ്രദർശിപ്പിച്ചിട്ടുള്ള കാൻസ് വേദിയിൽ മലയാളത്തിന് അഭിമാനമായി കൊണ്ടാണ് ഒരു ചിത്രം വീണ്ടും പോകുന്നത്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago