മലയാളത്തിനു പുറമെ തെന്നിന്ത്യയിലും പ്രിയ നായികയാണ് ഭാവന. 2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച നടി പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് മലയാളത്തിലെ മുന്‍നിര നടിമാരിലൊരാളായി മാറിയിരുന്നു.
ഇപ്പോഴിതാ വിവാഹശേഷം ഭാവനയുടേതായി പുറത്തിറങ്ങിയ കന്നഡ ചിത്രം മികച്ച അഭിപ്രായം തേടി മുന്നേറുകയാണ്. തഗരു എന്ന ചിത്രം കര്‍ണാടകയില്‍ കലക്ഷന്‍ റെക്കാഡുകള്‍ ഭേദിച്ച് മുന്നേറുന്നതിനിടെ ചിത്രത്തിന്റെ നിർമാതാവ് നടിക്കൊരു സമ്മാനവും നൽകി. ബംഗലൂരുവില്‍ നടന്ന ചിത്രത്തിന്റെ വിജയാഘോഷത്തില്‍ നിർമാതാവ് കെ.പി. ശ്രീകാന്ത് സന്തോഷസൂചകമായി ഭാവനയ്ക്ക് വെള്ളി കൊണ്ടുള്ള ഉടവാളാണ് സമ്മാനിച്ചത്.
വിജയത്തിന്റെ സൂചകമായി ഉടവാള്‍ സമ്മാനിക്കുന്നത് കര്‍ണാടകയിലെ ഒരാചാരമാണ്. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറാണ് ചിത്രത്തില്‍ ഭാവനയുടെ നായകന്‍. പുനീത് രാജ് കുമാറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്ന ‘ജാക്കി’ ഒരുക്കിയ സൂരിയാണ് തഗരു സംവിധാനം ചെയ്തിരിക്കുന്നത്. പ്രജ്വല്‍ ദേവരാജിനൊപ്പം ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന കന്നഡ ചിത്രത്തില്‍ അഭിനയിച്ച് വരികയാണ് ഭാവന ഇപ്പോള്‍.
ഭാവനയുടെ വിവാഹം ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു നടന്നത്. കന്നഡ നിര്‍മ്മാതാവ് നവീനായിരുന്നു ഭാവനയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. വിവാഹ ശേഷം ബംഗലൂരുവിലേക്ക് പോയ നടി തുടര്‍ന്നും അഭിനയ രംഗത്തുണ്ടാവുമെന്ന് അറിയിച്ചിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…