Categories: MalayalamNews

മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനാകാൻ ആദ്യം വിളിച്ചത് മോഹൻലാലിനെയല്ല

മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായതും മലയാള സിനിമയെ പുതിയ ട്രെൻഡിങ്ങിലേക്കു കൊണ്ടുവന്നതുമായ സിനിമ ആയിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. മലയാള സിനിമക്ക് നമ്മുടെ പ്രീയപ്പെട്ട ലാലേട്ടനെ സമ്മാനിച്ചതും ഈ സിനിമയിലൂടെ ആണ്. എന്നാൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ആയിട്ട് 37 വർഷത്തിലേക്ക് കടക്കുമ്പോൾ നരേന്ദ്രനെ അവതരിപ്പിക്കാനായി തിരഞ്ഞെടുത്തത് ആദ്യം തിരഞ്ഞെടുത്തത് മോഹൻലാലിനെ ആയിരുന്നില്ല എന്നുള്ള സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രീയ നടൻ സിദ്ദിഖ്. “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ” എന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ച നരേന്ദ്രൻ എന്ന കഥാപാത്രത്തിന് വേണ്ടി ആദ്യം തീരുമാനിച്ചത് അക്കാലത്തെ മറ്റൊരു ജനപ്രിയതാരത്തെ ആയിരുന്നു.സംവിധായകൻ ഉൾപ്പെടെ എല്ലാവരും ഈ ചിത്രത്തിലേക്ക് പുതുമുഖങ്ങൾ തന്നെ വേണമെന്ന നിർബന്ധത്തിലായിരുന്നു നിർമ്മാതാവായ നവോദയ അപ്പച്ചൻ. ആ സമയത്താണ് ശങ്കറും, രവീന്ദ്രനും ഒരുമിച്ച് അഭിനയിച്ച “ഒരു തലൈ രാഗം” (1980) എന്ന തമിഴ് ചിത്രം തീയറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടുന്നത്. അപ്പോഴേക്കും ശങ്കർ – രവീന്ദ്രൻ കോമ്പിനേഷൻ ഒരു തരംഗമായി മാറിയതിനാൽ ചിത്രത്തിൽ നായകനായി ശങ്കറിനെയും, വില്ലനായി രവീന്ദ്രനെയും ആദ്യം അപ്പച്ചൻ സെലെക്റ്റ് ചെയ്തു എന്നാൽ രവീന്ദ്രന് ആ സമയത്ത് തമിഴിൽ ഒരുപാട് ഓഫറുകൾ ഉണ്ടായിരുന്നു. എല്ലാം വലിയ ബാനറുകൾ. ആയതിനാൽ അദ്ദേഹം താരതമ്യേന ചെറിയ ഓഫറായ “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ” ഉപേക്ഷിക്കാൻ തീരുമാനിച്ചു.

അതിനു ശേഷം നരേന്ദ്രൻ എന്ന കഥാപാത്രത്തിനായി കണ്ടെത്തിയത് നടൻ സിദ്ധിഖിനെ ആയിരുന്നു. എന്നാൽ സിദ്ധിഖ് എന്ന തുടക്കക്കാരൻ പയ്യന് നരേന്ദ്രൻ എന്ന കഥാപാത്രം ആയി മാറുവാനുള്ള ആത്മവിശ്വാസം കുറവായിരുന്നു. താൻ ചെയ്താൽ ശരി ആകില്ല എന്ന പേടിയും തന്നെക്കാൾ കഴിവുള്ളവർ വേറെ ഉണ്ട് എന്ന തോന്നലും വീട്ടുകാർ അറിയുമോ നാട്ടുകാർ അറിയുമോ അറിഞ്ഞാൽ തന്നെ സിനിമയിൽ അഭിനയിക്കുന്നത് വളരെ മോശം ആയി കാണില്ലേ എന്നൊക്കെ ഉള്ള അമിത ചിന്തകളും കാരണം ഒരുപാട് ആഗ്രഹിക്കുകയും സ്വപ്നം കാണുകയും ചെയ്ത ആ നരേന്ദ്രൻ വേഷം സിദ്ധിഖ് ഉപേക്ഷിച്ചു . അങ്ങനെയാണ് ടീം നവോദയ ഓഡിഷൻ എന്ന പ്രക്രിയയിലേക്ക് നീങ്ങിയതും, അതിലൂടെ മോഹൻലാൽ എന്ന ജന്മനാ കഴിവുള്ള അഭിനേതാവിനെ നമ്മൾ പ്രേക്ഷകർക്ക് ലഭിച്ചതും. മലയാളത്തിലെ അക്കാലത്തെ ന്യൂജനറേഷൻ സിനിമയായ “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ” റെക്കോർഡ് കളക്ഷൻ നേടി അഭൂതപൂർവ്വമായ വിജയം നേടുകയായിരുന്നു

 

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago