Categories: MalayalamReviews

മണത്താൽ ചിരിപ്പിക്കും റോസാപ്പൂ; റിവ്യു

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രങ്ങളിൽ അവസാനത്തേതാണ് റോസാപ്പൂ. വെറും സിനിമയുടെയല്ല, ‘ഇക്കിളി സിനിമയുടെ’ കഥ പറയുന്ന സിനിമ. ചിരിയിൽ ചാലിച്ച് ഒരുക്കിയിരിക്കുന്ന ചിത്രം ചില നല്ല സന്ദേശങ്ങളും കാഴ്ചക്കാരനു നൽകുന്നു.

2000–ൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. നാട്ടുകാരോട് മൊത്തം കടംവാങ്ങി ഒരു ഗതിയുമില്ലാതെ നടക്കുന്ന ആളാണ് ഷാജഹാൻ. ഫോർട്ട്കൊച്ചിയിൽ ചെറിയൊരു കടയുണ്ട്. സംവിധായകനാകുന്നതു സ്വപ്നം കണ്ടു നടക്കുന്ന ആംബ്രോസും വട്ട് ഐഡിയയുമായി കൂട്ടുകാരെ പറ്റിക്കുന്ന ഭാനുവുമാണ് ഷാജഹാന്റെ ഉറ്റചങ്ങാതിമാർ.

ചന്ദനത്തിരിയിൽ തുടങ്ങി മുട്ടക്കച്ചവടം വരെ നടത്തി കട പൂട്ടിയതോടെ ഷാജഹാന് ഇനി കൈവയ്ക്കാൻ മേഖലകളൊന്നും ഇല്ലാതായി. അങ്ങനെയാണ് സിനിമ നിർമിച്ചാല്‍ കോടികളുണ്ടാക്കാമെന്ന ബുദ്ധി തലയിൽ ഉദിക്കുന്നത്. സാദാ സിനിമയല്ല, ഇക്കിളിസിനിമ. അങ്ങനെ വീണ്ടും ആൾക്കാരെ പറ്റിച്ച് കടംവാങ്ങി ലൈല എന്ന ഗ്ലാമർ നടിയെ വെച്ച് സിനിമയെടുക്കാൻ ഷാജഹാനും കൂട്ടരും ചെന്നൈയ്ക്കു വണ്ടി കയറുന്നു. ഇവർക്കു സിനിമയെടുക്കാൻ സാധിക്കുമോ, അതോ അവിടെയും ഷാജഹാന്റെ പെട്ടി പൂട്ടുമോ? ഇതിനുള്ള ഉത്തരമാണ് റോസാപ്പൂ. 

ചതിയും ഗ്ലാമറും നിറഞ്ഞ സിനിമാലോകത്തിന്റെ ഉള്ളറകൾ ഹാസ്യാത്മകമായി തുറന്നുകാണിക്കുന്നുണ്ട് ചിത്രത്തിലൂടെ. നായികമാരുടെ ദുരവസ്ഥയും അവരുടെ അതിജീവനവുമൊക്കെ ചിത്രത്തിലൂടെ പറഞ്ഞുപോകുന്നു. തട്ടിപ്പുകാരനായ ഷാജഹാനായി ബിജു മേനോൻ മികച്ച പ്രകടനം കാഴ്ചവെച്ചു. സമീപകാല സിനിമകളിലെ സ്ഥിരം കഥാപാത്രങ്ങളുമായി സാമ്യം തോന്നുന്നതാണ് അദ്ദേഹത്തിന്റെ വേഷം. ആംബ്രോസായി നീരജ് മാധവും കയ്യടി നേടുന്നു.  ഗ്ലാമർ പ്രകടനത്തിന് പുറമെ ഹാസ്യരംഗങ്ങളിലും അഞ്ജലി രശ്മിയായി തിളങ്ങി.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും വിനു ജോസഫ് ആണ് നിർവഹിച്ചിരിക്കുന്നത്. സിനിമയിലെ നടിമാർക്ക് സമർപ്പിച്ചാണ് ചിത്രം ആരംഭിക്കുന്നതു തന്നെ.  നടിമാർക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളെയും മറ്റും ചിത്രത്തിന്റെ പ്രമേയവുമായി ചേർത്ത് അവതരിപ്പിച്ചിരിക്കുന്നു.  അവതരണത്തിൽ കുറച്ചുകൂടി പുതുമ കൊണ്ടുവരാമായിരുന്നെന്ന് തോന്നി.

സംഭാഷണം സന്തോഷ് ഏച്ചിക്കാനം. ജെബിൻ ജേക്കബിന്റെ ഛായാഗ്രഹണവും വിവേക് ഹർഷന്റെ ചിത്രസംയോജനവും നീതിപുലർത്തി. 

സുഷിൻ ശ്യാമിന്റെ സംഗീതം സിനിമയോട് ഇഴചേർന്ന് നിന്നു. 2000–ന്റെ തുടക്കഘട്ടം പാളിച്ചകൾ കൂടാതെ പുനഃസൃഷ്ടിച്ച വിനേഷ് ബംഗ്ലന്റെ കലാസംവിധാനം എടുത്തുപറയേണ്ടതാണ്. കാലത്തിന് അനുസരിച്ചുളള സ്റ്റെഫി സേവ്യറുടെ വസ്ത്രാലങ്കാരവും മികവുപുലർത്തി.

ഒരുപിടി മികച്ച താരങ്ങളുടെ സാന്നിധ്യമാണ് റോസാപ്പൂവിന്റെ മറ്റൊരു ആകർഷണം. പ്രൊഡക്‌ഷൻ കൺട്രോളർ സജീർ ആയി സൗബിൻ തകർത്ത് അഭിനയിച്ചു. ബേസിൽ ജോസഫ്, സുധീർ കരമന, വിജയരാഘവൻ, അലൻസിയർ, ദിലീഷ് പോത്തൻ, സലിം കുമാർ എന്നിവർ പ്രേക്ഷകരിൽ ചിരിപടർത്തും. ചില പാകപ്പിഴകളുണ്ടെങ്കിലും റോസാപ്പൂ പ്രേക്ഷകനെ കാര്യമായി ബോറടിപ്പിക്കില്ല.

7.3 Awesome
  • Camera 8
  • Story 7
  • Direction 7
  • User Ratings (0 Votes) 0
webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago