മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇനി തിരക്കിൻറെ നാളുകൾ.തുടരെ തുടരെ ചിത്രങ്ങളുമായി ബോക്‌സ് ഓഫീസിൽ പിടിമുറുക്കുന്ന താരത്തെ കാത്ത് നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. മ്മൂട്ടി നായകനായി ഇരുപതോളം ചിത്രങ്ങളാണ് അണിയറയിലൊരുങ്ങുന്നത്. മൂന്നു വര്‍ഷത്തേക്ക് താരത്തിന് ഡേറ്റില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയ ശരത് സന്ദിത് ചിത്രമാണ് മമ്മൂട്ടിയുടേതായി അവസാനമായി തീയേറ്ററുകളിലെത്തിയ ചിത്രം. ഷട്ടറിനു ശേഷം ജോയ് മാത്യു തിരക്കഥ തയ്യാറാക്കിയിരിക്കുന്ന അങ്കിള്‍ എന്ന ചിത്രമാണ് ഉടനെ റിലീസിന് തയ്യാറെടുക്കുന്നത്. നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടിക്ക് നെഗറ്റീവ് വേഷമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു കുട്ടനാടന്‍ ബ്ലോഗാണ് മമ്മൂട്ടിയുടെ മറ്റൊരു ചിത്രം. ലക്ഷ്മി റായ്, അനു സിത്താര, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിലും മമ്മൂട്ടിയാണ് നായകന്‍. അങ്കിളിനു പിന്നാലെ ഷാജി പാടൂര്‍ സംവിധാനം ചെയ്ത് ഹനീഫ് അദെനി തിരക്കഥയൊരുക്കിയ സിനിമ അബ്രഹാമിന്റെ സന്തതികള്‍ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
സജീവ് പിള്ള സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മാമാങ്കം പോലെ തന്നെ വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചരിത്ര സിനിമയാണ് കുഞ്ഞാലിമരയ്ക്കാറും ബിഗ് ബജറ്റില്‍ ഒരുക്കുന്ന ഈ സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞ വര്‍ഷം തന്നെ നടന്നിരുന്നു.
അതിന് ശേഷം ബിലാൽ ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്. യുവ സംവിധായകന്‍ ബേസില്‍ ജോസഫ് കുഞ്ഞിരാമായണത്തിനും ഗോധയ്ക്കും ശേഷം സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ നായകനും മമ്മൂട്ടിയാണ്. ഉണ്ണി ആര്‍ ആണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. മമ്മൂട്ടിയോടൊപ്പം തന്നെ സുപ്രധാന വേഷത്തില്‍ യുവതാരം ടോവിനോയും എത്തുന്നുണ്ട്.
അനുരാഗ കരിക്കിന് വെള്ളം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന ചിത്രം ഉണ്ടയും അണിയറയിലൊരുങ്ങുന്നുണ്ട്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുഖ്യമന്ത്രി ആയാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് അറിയാന്‍ കഴിയുന്നത്. ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്
ടോം ഇമ്മട്ടി മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രം കാട്ടാളന്‍ പൊറിഞ്ചു തൃശൂര്‍ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രമാണ്. . ബിഗ് ബി യുടെ രണ്ടാം ഭാഗവും ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനം. ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ വര്‍ഷം അമല്‍ നീരദ് ആയിരുന്നു നടത്തിയത്.
കട്ടപ്പനയിലെ ഹൃതിക് റോഷനും, അമര്‍ അക്ബര്‍ ആന്റണിയും തീര്‍ത്ത വിജയത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി ഒരു കുള്ളനായാണ് എത്തുന്നെത് എന്നാണ് വിവരം.സി. ബി. ഐ സീരീസിന്റെ അഞ്ചാം ഭാഗവും തയ്യാറെടുക്കുന്നുണ്ട്. സംവിധായകന്‍ കെ മധു തന്നെയാകും ചിത്രം സംവിധാനം ചെയ്യുക. എസ്. എന്‍ സ്വാമി മുന്‍പ് തന്നെ തിരക്കഥ പൂര്‍ത്തീകരിച്ചിരുന്നു .
ഒരു സെക്കന്‍ഡ് ക്ലാസ്സ് യാത്ര സംവിധായകന്‍ രജീഷ് ആന്റണി സംവിധാനം ചെയ്യുന്ന വമ്പന്‍ എന്ന ചിത്രം ഒരു ആക്ഷന്‍ മാസ്സ് ചിത്രമാണ്. 15 കോടിയോളം മുതല്‍ മുടക്കില്‍ ഒരുക്കുന്ന വലിയ ചിത്രമാണിതെന്നാണ് സൂചന. ഒമര്‍ ലുലു അഡാര്‍ ലൗവിന് ശേഷം മമ്മൂട്ടിയുമായി ഒന്നിക്കും എന്നാണ് സൂചനകള്‍. അന്യഭാഷകളിലും മമ്മൂട്ടിക്കായി വമ്പന്‍ ചിത്രങ്ങള്‍ ഒരുങ്ങുന്നു. താരത്തിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രമായ പേരന്‍പ് നിരവധി അവാര്‍ഡുകള്‍ ഇതിനോടകം തന്നെ വാരിക്കൂട്ടി കഴിഞ്ഞു. ചിത്രം ഉടനെ തന്നെ റിലീസിന് എത്തും എന്നാണു പ്രതീക്ഷിക്കുന്നത്. മുന്‍ ആന്ധ്രാ മുഖ്യമത്രി ആയിരുന്ന വൈ. എസ്. രാജശേഖര റെഡ്ഢിയുടെ കഥപറയുന്ന തെലുങ്ക് ചിത്രം യാത്ര ഇതിനോടകം തന്നെ വലിയ മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞു. ഇതു പോലെ ഏതാണ്ട് ഇരുപതോളം ചിത്രങ്ങള്‍ മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങി വരുന്നു. ഏറിയ പങ്കും നവാഗത സംവിധായകരുടേതാണെന്നതും ശ്രദ്ധേയം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…