1985ല്‍ പുറത്തിറങ്ങിയ കൂടും തേടി മുതല്‍ 2013ലെ ലോക്പാല്‍ വരെ നാല്പതോളം മലയാളചലച്ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചു കൊണ്ട്
മലയാളസിനിമയില്‍ കുറ്റാന്വേഷണ ചിത്രങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ സമ്മാനിച്ച പ്രശസ്തനായ തിരക്കഥാകൃത്താണ് എസ്. എന്‍. സ്വാമി. അദ്ദേഹത്തിന്റെ ഭൂരിഭാഗം സിനിമകളും മെഗാ ഹിറ്റുകള്‍ ആയിരുന്നു. എൻ എസ് സ്വാമി തിരക്കഥ രചിച്ച 26 ഓളം ചിത്രങ്ങളിൽ നായകനായി എത്തിയത് മമ്മൂട്ടിയായിരുന്നു.മമ്മൂട്ടിയുടെ സിബിഐ സീരീസ് സ്വാമിയുടെ തിരക്കഥയില്‍ ഒരുങ്ങിയതായിരുന്നു. ഇപ്പോഴിതാ സിബിഐയുടെ അഞ്ചാം ഭാഗം ഒരുക്കിക്കൊണ്ട് മമ്മൂട്ടിയുമായി ഒന്നിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം മമ്മൂട്ടിയെക്കുറിച്ച് വാചാലനാവുകയാണ്.
“ഒരു കഥാപാത്രം മമ്മൂട്ടിയുടെ മനസിലേക്ക് വന്നു കഴിഞ്ഞാല്‍ അത് ഓട്ടോമാറ്റിക്ക് ആയിട്ട് ഡൌണ്‍ലോഡ് ചെയ്തു കീപ്പ് ചെയ്ത പോലെയാ. പിന്നെ ആ സ്വിച്ച് ഇട്ടു കഴിഞ്ഞാല്‍ അത് അയാളായി മാറിക്കോളും എളുപ്പം. അതാണ് മമ്മൂട്ടിയുടെ ഏറ്റവും വലിയ കഴിവ്. അയാള്‍ എവര്‍ഗ്രീന്‍ ആയി നില്‍ക്കുന്നത് അദ്ദേഹത്തിന്റെ ആവേശത്തിന്റെ ഭാഗമാണ്. മമ്മൂട്ടിക്ക് സിനിമയാണ് അയാളുടെ ജീവിതം. സിനിമയാണ്
അയാളുടെ നിശ്വാസം ആശ്വാസം ആഹാരം എല്ലാം അയാള്‍ക്ക് സിനിമയാണ്. അത്രയും സിനിമയെ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരാളാണ് മമ്മൂട്ടി. എന്നോട് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് സിനിമ ഇല്ലാതെ ഒരു ജീവിതം ഒരിക്കലും ചിന്തിക്കാന്‍ പറ്റില്ല സ്വാമി എന്ന്. അപ്പൊ അങ്ങനെ ഒരാള്‍ ആ സിനിമയില്‍ നില്‍ക്കാന്‍ വേണ്ടി ശാസ്ത്ര – സാങ്കേതിക വിദ്യയില്‍ എന്തെല്ലാം അവൈലബിള്‍ ആണൊ അതൊക്കെ അയാള്‍ ഉപയോഗിക്കും. അയാള്‍ അയാള്‍ക്ക് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ മുഴുവന്‍ ഉപേക്ഷിച്ചു. ആഹാരങ്ങള്‍ ഉപേക്ഷിച്ചു. എനിക്ക് അയാളെ 36-37 കൊല്ലമായിട്ട് അറിയാം. ഞങ്ങള്‍ പരിചയപ്പെടുന്ന കാലത്ത് അയാള്‍ കഴിച്ചിരുന്ന ഭക്ഷണം ഇന്ന് അയാള്‍ കാണുക പോലുമില്ല. അത്ര സ്വാദോട് ഇഷ്ടപ്പെട്ടു കഴിച്ചിരുന്നതൊന്നും മമ്മൂട്ടി ഇന്ന് കഴിക്കുന്നില്ല. അയാള്‍ സിഗരറ്റ് വലിച്ചിട്ടുണ്ട് ഒരു കാലഘട്ടത്തില്. കഴിഞ്ഞ കുറേ വര്‍ഷമായി അത് തൊടാറില്ല അയാള്‍. അതെല്ലാം അയാള്‍ അയാളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വേണ്ടി ഉപേക്ഷിക്കുക എന്ന് പറഞ്ഞാല്‍ അത് ഈ സിനിമയോടുള്ള പ്രേമം കാരണമാണ്”. എൻ എസ് സ്വാമി പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…