സിനിമാപ്രേമികൾ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം.മോഹൻലാൽ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശൻ ആണ്.പ്രഭു,സുനിൽ ഷെട്ടി, അർജുൻ,പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ ആശിർവാദ് സിനിമാസിന്റെ സിനിമകളുടെ വിജയാഘോഷം നടന്നിരുന്നു. അതോടൊപ്പം പുതിയ സിനിമകളുടെ വിശേഷവും ചടങ്ങിൽ പങ്കുവെച്ചു.മരയ്ക്കാറിന്റെ കുറച്ച് ഷോട്ടുകൾ കോർത്തിണക്കി ഒരുക്കിയ ചെറിയ ഒരു ടീസർ പോലെയൊന്ന് ചടങ്ങിൽ പ്രദർശിപ്പിക്കുകയുണ്ടായി.വലിയ സ്വീകാര്യതയാണ് ആ വീഡിയോയ്ക്ക് ലഭിച്ചത്.
ഇതിനിടെ ചിത്രത്തിന്റെ വി എഫ് എക്‌സ് ജോലികൾ ഏറ്റെടുത്തിരിക്കുന്നത് അനിബ്രെയിൻ കമ്പനിയാണ് എന്ന വാർത്ത ഇപ്പോൾ പുറത്ത് വരികയാണ്.ലോക സിനിമയിലെ തന്നെ പല വമ്പൻ സിനിമകൾക്കും വി എഫ് എക്‌സ് ഒരുക്കിയിട്ടുള്ളവരാണ് അനിബ്രയിൻ.കിങ്‌സ്മാൻ, ഗ്വാർഡിയൻ ഓഫ് ഗ്യാലക്‌സി, ഡോക്ടർ സ്ട്രെയിൻജ്ജ്,നൗ യൂ സീ മീ 2 എന്നിവയാണ് ഇവർ വി എഫ് എക്‌സ് ഒരുക്കിയ ഏറ്റവും മികവുറ്റ ചിത്രങ്ങളിൽ ചിലത്.എന്തായാലും കാത്തിരിക്കാം മലയാള സിനിമയുടെ ലെവൽ മാറ്റുന്ന വി എഫ് എക്‌സ് വർക്കുകൾക്കായി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…