മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 45-ആമത്തെ ചിത്രമാണ് മരക്കാർ.മരക്കാരുടെ ജീവിതം പറയുന്ന ബ്രഹ്മാണ്ഡ ചിത്രമാണിത്.
100 കോടി മുതൽമുടക്കിൽ 120 ദിവസം കൊണ്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. കടലിനടിയിൽ ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഷൂട്ട് ചെയ്തിരിക്കുന്നു എന്ന വിവരങ്ങൾ ഇപ്പോൾ പുറത്തു വരികയാണ്.അണ്ടര്‍ വാട്ടര്‍ ഫൈറ്റ് സീനുകള്‍ വളരെ റിസ്ക് എടുത്താണ് ചിത്രീകരിച്ചിരിക്കുന്നത്.ഏറെനേരം കടലിനടിയിൽ ശ്വാസമടക്കിപ്പിടിച്ച് മോഹൻലാൽ സംഘട്ടനരംഗങ്ങൾ ചെയ്തിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലെ പടുകൂറ്റന്‍ ലൊക്കേഷന്‍ സെറ്റില്‍ കടലായി തോന്നിക്കുന്ന വാട്ടർ ടാങ്കുകൾ ഒരുക്കിയിരുന്നു.
സാബു സിറിൽ ആണ് ഇത് രൂപകല്പന ചെയ്തത്. അഞ്ചു തവണ ദേശീയ അവാർഡ് നേടിയ കലാ സംവിധായകനാണ് അദ്ദേഹം. ചിത്രത്തിലെ ഭൂരിഭാഗം രംഗങ്ങളും ഹൈദരാബാദിലെ ഫിലിം സിറ്റിയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. മരയ്ക്കാർ:അറബിക്കടലിലെ സിംഹം എന്ന ചിത്രം നിർമ്മാണം ചെയ്തിരിക്കുന്നത് ആശിർവാദ് സിനിമാസാണ്. ആശിർവാദ് സിനിമാസിനോടൊപ്പം കോൺഫിഡൻസ് ഗ്രൂപ്പും നിർമ്മാണത്തിൽ പങ്കാളിയായി ഉണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…