എം ടി വാസുദേവന്‍ നായരുടെ വിഖ്യാത നോവല്‍ രണ്ടാമൂഴം ആയിരം കോടി ബജറ്റില്‍ ചലച്ചിത്രമാക്കുമെന്ന് ബി ആര് ഷെട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ നിയമ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം ആ പ്രഖ്യാപനത്തിൽ നിന്നും പിന്മാറി മഹാഭാരത സിനിമയുമായി മുന്നോട്ടേക്ക് നീങ്ങുകയാണ്.മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാരമേനോന് പ്രഖ്യാപിച്ച ചിത്രമായിരുന്നു രണ്ടാംമൂഴം.സംവിധായകനും നായകനും ആരായിരിക്കുമെന്ന് ബി ആര് ഷെട്ടി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഗള്‍ഫ് ന്യൂസ് ടാബ്ലോയിഡിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്.രണ്ടാമൂഴത്തില്‍ ഭീമനെ മോഹന്‍ലാല്‍ അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.പുതിയ പ്രോജക്ടിൽ മോഹൻലാൽ തന്നെയായിരിക്കുമോ ഭീമൻ എന്ന ചോദ്യത്തിന് അഭിനേതാക്കളെ ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നും നല്ലൊരു തിരക്കഥയാണ് തേടുന്നത് എന്നുമാണ് അദ്ദേഹം മറുപടി പറഞ്ഞത്.
മഹാഭാരതം എഴുതാനുള്ള തിരക്കഥാകൃത്തിനെ നിര്‍ദ്ദേശിക്കാന്‍ സദ്ഗുരുവിന്റെ സഹായം തേടിയതായും ബി ആര് ഷെട്ടി പറഞ്ഞു.മലയാളത്തില്‍ രണ്ടാമൂഴം എന്ന പേരിലും മറുഭാഷകളില്‍ മഹാഭാരതം എന്ന പേരിലുമാണ് ശ്രീകുമാര്‍ മേനോന് സിനിമ പ്രഖ്യാപിച്ചിരുന്നത്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…