മികച്ച നടി ഫ്രാന്‍സസ് മക്‌ഡോര്‍മെണ്ടിന് ലഭിച്ച ഓസ്‌കര്‍ പുരസ്‌കാരം മോഷണം പോയി. കാത്തിരുന്ന് ലഭിച്ച ഓസ്കർ പുരസ്കാരം മോഷണം പോയതോടെ നടിയും അവാർഡ് അധികൃതരും വിഷമത്തിലായി.
പുരസ്‌കാര ചടങ്ങിന് ശേഷം ജേതാക്കള്‍ക്ക് ഗവണേഴ്‌സ് ബാള്‍ ഹാളില്‍ നല്‍കിയ ഡിന്നര്‍ പാര്‍ട്ടിക്കിടെയാണ് ഓസ്‌കര്‍ ട്രോഫി മോഷ്ടിക്കപ്പെട്ടത്. ഓസ്‌കര്‍ പുരസ്‌കാരം നേടിയവരുടെ പേരുകള്‍ ട്രോഫികളില്‍ രേഖപ്പെടുത്തിയിരുന്നു. ഫ്രാന്‍സസ് മക്‌ഡൊര്‍മന്റിന്റെ പേരെഴുതിയ ട്രോഫി കാണാതായതോടെയാണ് അത് മോഷണം പോയെന്ന് മനസിലായത്.
എന്നാൽ മോഷണം നടത്തിയ വിദ്വാൻ പുരസ്കാരവുമായി നിൽക്കുന്ന വിഡിയോ സോഷ്യൽമീഡിയയിലൂടെ പോസ്റ്റ് ചെയ്തതോടെ കാര്യങ്ങൾ എളുപ്പമായി.
ടെറി ബ്രയാന്‍ഡിനെയാണ് ലോസ് ആഞ്ജലസ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉടൻ തന്നെ പൊലീസ് അയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. 47കാരനായ ടെറി ബ്രയാന്‍ഡിനെയാണ് ലോസ് ആഞ്ചലസ് പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടാവിന് 20,000 ഡോളര്‍ പിഴ വിധിച്ചു.
മോഷ്ടാവില്‍ നിന്ന് കണ്ടെടുത്ത ട്രോഫി മക്‌ഡൊര്‍മെണ്ടിന് പൊലീസ് കൈമാറി. ‘ത്രീ ബില്‍ബോഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ് മിസൗറി’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഫ്രാന്‍സസ് മക്‌ഡൊര്‍മെണ്ടിന് മികച്ച നടിക്കുള്ള ഓസ്‌കര്‍ ലഭിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…