അവിസ്മരണീയ മുഹൂർത്തങ്ങളുടെ കൂടി വേദിയായിരുന്നു മലയാളത്തിലെ താരസൂര്യൻമാർ ഒരുമിച്ച ‘മഴവില്ലഴകിൽ അമ്മ മെഗാ ഷോ’. പാട്ടും നൃത്തവും നർമ്മ രസങ്ങളും നിറഞ്ഞ ആഘോഷരാവ് മലയാളക്കര ഒരിക്കലും മറക്കാനിടയില്ല.
കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകൻ ജയറാമും മകൻ കാളിദാസും ഇതാദ്യമായി ഒരു വേദിയിൽ അണിനിരന്നത് പ്രേക്ഷകർക്ക് ഇരട്ടി മധുരമായി. അച്ഛനെ വെല്ലുന്ന മിമിക്രിയുമായിട്ടായിരുന്നു കാളിദാസന്റെ വരവ്. ഇരുവരുടെയും പ്രകടനങ്ങളെ കാഴ്ച്ചക്കാർ കൈയ്യടികളോടെ സ്വീകരിക്കുകയും ചെയ്തു.
കോട്ടയം നസീർ ,കലാഭവൻ പ്രജോത്,സുരാജ്,ടിനി ടോം, സിനിൽ തുടങ്ങി മിമിക്രി രംഗത്തെ പ്രതിഭാധനൻമാരും ഇരുവർക്കുമൊപ്പം വേദി പങ്കിട്ടു.
എന്തായാലും അച്ഛന്റെയും മകന്റെയും മിമിക്രി പ്രകടനം കാണാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ‘മഴവില്ലഴകിൽ അമ്മ മെഗാഷോ’ മഴവിൽ മനോരമയിൽ ഉടൻ സംപ്രേക്ഷണം ചെയ്യും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…