2016 ല്‍ കടലൈ എന്ന ചിത്രത്തിലൂടെയാണ് സാം സിനിമയിലേക്ക് എത്തുന്നത്. ആദ്യ സിനിമയിലെ സംഗീതം തന്നെ ശ്രദ്ധിക്കപ്പെട്ടു പിന്നീട് സാം ചെയ്ത ചിത്രങ്ങള്‍ രണ്ടും വിജയ് സേതുപതി നായകനായവ ആയിരുന്നു. പുരിയാത പുതിരും വിക്രം വേദയും. ആദ്യ മൂന്ന് ചിത്രങ്ങള്‍ കൊണ്ട് തന്നെ സാം തമിഴ് സിനിമയിലിലെ തിരക്കുള്ള സംഗീത സംവിധായകനായിഇപ്പോൾ ഒടിയനിലൂടെ മലയാളത്തിലും സാന്നിധ്യം അറിയിക്കുവാനുള്ള തയ്യാറെടുപ്പിലാണ് സാം.ചിത്രത്തെ കുറിച്ചും ലാലേട്ടനെ കുറിച്ചു മനസ്സ് തുറക്കുകയാണ് അദ്ദേഹം ഇപ്പോൾ.
തമിഴില്‍ രജനികാന്തിനൊപ്പം വര്‍ക്കു ചെയ്യുന്നതിന്റെ അതേ സംതൃപ്തിയും സന്തോഷവുമാണ് തനിക്ക് മോഹന്‍ലാലിനൊപ്പം മലയാളത്തില്‍ സിനിമ ചെയ്യുമ്പോള്‍ ലഭിക്കുന്നതെന്ന് സംഗീത സംവിധായകന്‍ സാം സി എസ്. മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയനിലെ പശ്ചാത്തലമൊരുക്കിയിരിക്കുന്നത് സാമാണ്.
തനിക്ക് ലഭിച്ച മറ്റ് ചിത്രങ്ങള്‍ ഒഴിവാക്കിയാണ് താന്‍ ഈ ചിത്രത്തില്‍ എത്തിയതെന്നും സാം പറയുകയുണ്ടായി. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സാം ഇക്കാര്യം വെളിപ്പെടുത്തിയത്. ഒടിയനിലെ സംഗീത സംവിധാനം എം. ജയചന്ദ്രനാണ് ഒരുക്കുന്നത്. ചിത്രത്തിലെ സാം ചെയ്ത ടൈറ്റില്‍ സോങ് ഇതുവരെയും വലിയ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…