ആദ്യമായി 100 കോടി ക്ലബ്ബിൽ കയറുന്ന മമ്മൂട്ടി ചിത്രം മധുരരാജ ആണ്.മോഹൻലാൽ നായകനായി എത്തിയ പുലിമുരുകനും ലൂസിഫറിനും ശേഷം 100 കോടി ക്ലബ്ബിൽ കയറുന്ന ചിത്രമാണ് മധുരാജ. 45 ദിവസങ്ങൾ കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയത്.പത്തുവർഷം മുൻപ് മമ്മൂട്ടിയും പൃഥ്വിരാജും മുഖ്യവേഷത്തിലെത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് വൈശാഖ് ഒരുക്കിയ മധുരരാജ. സിനിമകൾ പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ അതിനെ ഡീഗ്രേഡ് ചെയ്തു കൊണ്ടുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇപ്പോൾ പതിവാണ്.
അണിയറ പ്രവർത്തകർ അതിനുവേണ്ട മറുപടിയും നൽകാറുണ്ട്. മധുരരാജയുടെ റിലീസിംഗ് സമയത്ത് വൈശാഖിന്റെ ഫേസ്ബുക്ക് പേജിൽ ഇത്തരമൊരു ഡി ഗ്രേഡിങ് കമന്റ് എത്തിയിരുന്നു. അതിന് ചുട്ട മറുപടി നൽകിയ വൈശാഖിന്റെ പോസ്റ്റ് മമ്മൂട്ടിയും അണിയറപ്രവർത്തകരും വൈറലാക്കിയിരുന്നു. മധുരരാജ എട്ടുനിലയിൽ പൊട്ടും എന്നുള്ള കമന്റിന് ചേട്ടൻ ഇവിടെയൊക്കെ തന്നെ കാണില്ലെ എന്നായിരുന്നു വൈശാഖിന്റെ മറുപടി. ഇപ്പോൾ ആ കമന്റിനെ കളിയാക്കി കൊണ്ടുള്ള ആരാധകരുടെ നിരവധി കമന്റുകൾ അതിനു പിന്നാലെ എത്തിയിരിക്കുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…