Categories: MalayalamNews

ലാലേട്ടൻ ആരാധകർക്ക് പിറന്നാൾ സമ്മാനം ! തേന്മാവിൻ കൊമ്പത്ത് 4K പതിപ്പ് അടുത്ത വർഷം റിലീസ് ചെയ്യുന്നു

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ സംഭവിച്ചിട്ടുള്ള എണ്ണമറ്റ ഹിറ്റുകളില്‍ ഏറെ ജനപ്രീതി നേടിയ ഒന്നാണ് തേന്മാവിന്‍ കൊമ്ബത്ത്. 1994ല്‍ പുറത്തിറങ്ങിയ ചിത്രം ജനപ്രീതിയും കലാമേന്മയും ഒത്തൊരുമിച്ചതിന്‍റെ ഉദാഹരണമായിരുന്നു. തീയേറ്ററില്‍ വാരങ്ങളോളം നിറഞ്ഞോടിയ ചിത്രം രണ്ട് ദേശീയ അവാര്‍ഡുകളും അഞ്ച് സംസ്ഥാന അവാര്‍ഡുകളും ഒരു ഫിലിംഫെയര്‍ അവാര്‍ഡും നേടി. പുറത്തിറങ്ങി രണ്ടര പതിറ്റാണ്ട് പിന്നിടാനൊരുങ്ങുമ്ബോള്‍ ഇതാ ചിത്രത്തെ സ്നേഹിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്‍റെ ഈ മാസ്റ്റര്‍പീസ് റീ-റിലീസിന് ഒരുങ്ങുകയാണ്. അതും മുന്‍പ് കണ്ടതുപോലെയല്ല, 4കെ റെസല്യൂഷനില്‍ ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തിയാണ് ചിത്രം തീയേറ്ററുകളിലെത്തുക.

മോഹന്‍ലാലിന്‍റെ പിറന്നാളിനോടനുബന്ധിച്ചാണ് പ്രഖ്യാപനം.

ഗോദ, എസ്ര, ഗപ്പി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവും ഇ 4 എന്‍റര്‍ടെയ്ന്‍മെന്‍റ് ഉടമയുമായ മുകേഷ് ആര്‍.മെഹ്തയാണ് മോഹന്‍ലാല്‍ ആരാധകര്‍ക്കുള്ള ഈ സന്തോഷവാര്‍ത്ത പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ തേന്മാവിന്‍ കൊമ്ബത്ത് കൂടുതല്‍ മിഴിവുറ്റ രീതിയില്‍ വീണ്ടും തീയേറ്ററില്‍ കാണാന്‍ ഒരു കൊല്ലം കൂടി കാത്തിരിക്കണം. ചിത്രത്തിന്‍റെ റിലീസിന് 25 വര്‍ഷം തികയുന്ന വേളയില്‍, 2019 മെയ് 12നാവും ചിത്രത്തിന്‍റെ 4കെ പതിപ്പ് തീയേറ്ററുകളിലെത്തുക.

പ്രിയദര്‍ശന്‍ തന്നെ തിരക്കഥയുമൊരുക്കിയ ചിത്രത്തിന്‍റെ ദൃശ്യപ്പൊലിമ മലയാളി മറക്കാത്ത ഒന്നാണ്. മികച്ച ഛായാഗ്രഹണത്തിനുള്ള ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ് ഈ ചിത്രത്തിന്‍റെ വര്‍ക്കിന് കെ.വി.ആനന്ദിനായിരുന്നു. മോഹന്‍ലാലും ശോഭനയും നെടുമുടി വേണുവും കവിയൂര്‍ പൊന്നമ്മയുമൊക്കെ മത്സരിച്ചഭിനയിച്ച ചിത്രത്തില്‍ നെടുമുടിക്കും പൊന്നമ്മയ്ക്കും ആ വര്‍ഷത്തെ മികച്ച രണ്ടാമത്തെ നടിക്കും നടനുമുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago