Categories: MalayalamNews

വമ്പന്‍ ബഡ്ജറ്റില്‍ പോലീസ് ആക്ഷന്‍ ത്രില്ലറുമായി രാജമൗലി ; ജൂനിയര്‍ എന്‍ടി ആറിനും രാംചരണിനും പുറമേ ഗംഭീര താരനിര

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ഇന്ത്യൻ സിനിമയുടെ ഇതിഹാസ സംവിധായകനായി മാറിയ ആളാണ് എസ്.എസ് രാജമൗലി. രാജമൗലിയുടെ അടുത്ത സിനിമ ഏതാണെന്ന് അറിയുവാൻ സിനിമാ ലോകം കാത്തിരിക്കാൻ തുടങ്ങിട്ട് നാളുകൾ ഏറെയായി.അതിന് അവസനമായിട്ടാണ് കഴിഞ്ഞ മാസം അദ്ദേഹം തന്റെ അടുത്ത സിനിമ പ്രഖാപിച്ചത്.

ബാഹുബലിക്ക് ശേഷം എസ് എസ് രാജമൗലി ഒരുക്കുന്ന ചിത്രം രണ്ട് സഹോദരന്‍മാരുടെ കഥയാണ് പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാംചരണും ജൂനിയര്‍ എന്‍ടിആറുമായിരിക്കും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. സാമന്തയാണ് ചിത്രത്തിലെ നായിക. രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദിന്‍റേതാണ് ചിത്രത്തിന്‍റെ കഥ.

ഇന്ത്യന്‍ സിനിമയിലെ താരപ്രമുഖര്‍ ഈ ചിത്രത്തില്‍ വേഷമിടുമെന്നാണ് സൂചന. എന്നാല്‍ മറ്റ് താരങ്ങളുടെ പേരുകള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. 300 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ഡി.വി.വി ധനയ്യ ആയിരിക്കും. ഇന്ത്യന്‍ സിനിമ ഇന്നു വരെ കാണാത്ത ദൃശ്യ വിസ്്മയം തന്നെ ആയിരിക്കും ഈ ചിത്രമെന്ന് രാജമൗലി ഉറപ്പ് നല്‍കിയിട്ടുണ്ട്.

ചിത്രത്തിന്റെ പേരിട്ടിട്ടില്ല.പോലീസ് കാരനായ ചേട്ടനും ഗ്യാങ്സ്റ്ററായ അനിയന്റെയും കഥയാണ് ചിത്രം പറയുന്നത്.

രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

തെലുങ്കില്‍ ഒരുക്കുന്ന ചിത്രം തമിഴിലും മലയാളത്തിലും ഹിന്ദിയിലും മൊഴിമാറ്റിയും റിലീസ് ചെയ്യും.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago