സിനിമാപ്രേമികളുടെ ഇഷ്ടസംവിധായകൻ ക്രിസ്റ്റഫര്‍ നൊലാന്റെ പുതിയ ചിത്രം ടെനെറ്റ് പ്രഖ്യാപിച്ചു. ബോളിവുഡ് നടി ഡിംപിൾ കപാഡിയ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. നൊലാന്റെ ആക്‌ഷൻ എപ്പിക് ആയ ചിത്രം ഏഴ് രാജ്യങ്ങളിൽ ചിത്രീകരിക്കുന്നു. ചിത്രത്തിന്റെ പ്രമേയം രാജ്യാന്തര ചാരവൃത്തിയാണ്. തിരക്കഥ വളരെ രഹസ്യമായി സൂക്ഷിക്കുന്ന സംവിധായകനായ നോലാൻ സിനിമയിൽ അഭിനയിക്കാൻ എത്തിയ റോബർട്ട് പാറ്റിൻസന് തിരക്കഥ വായിക്കുവാൻ നൽകിയത് അടച്ചു പൂട്ടിയ മുറിയിൽ വച്ചാണ്. ഡിംപിളിനെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത് ഒഡീഷൻ വഴിയാണെന്ന് അവരുടെ മാനേജറായ പുർവി മാധ്യമങ്ങളോട് പറഞ്ഞു.
സിനിമാ കരിയറിൽ ഇതുവരെ ഒരു ഒഡിഷനിൽ പങ്കെടുക്കാത്ത വ്യക്തിയായിരുന്നു ഡിംപിൾ.ആരോൺ ടെയ്‌ലർ ജോൺസൺ, കെന്നത്ത് ബ്രാണഗ്, മൈക്കല്‍ കെയ്ൻ, ജോൺ ഡേവിഡ് വാഷിങ്ടൺ, റോബര്‍ട്ട് പാറ്റിൻസൺ, എലിസബത്ത്, ഡെബിക്കി, ക്ലെമെൻ പോസി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ. അടുത്ത വർഷം ജൂലൈ 17നാണ് ചിത്രത്തിന്റെ റിലീസ്.ഇന്റർസ്റ്റെല്ലാർ, ഡൺകിർക് തുടങ്ങിയ നൊലാൻ ചിത്രങ്ങൾക്കു ക്യാമറ ചലിപ്പിച്ച ഹൊയ്തി വാൻ ഹൊയ്തെമ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് ലുഡ്‌വിഗ് ഗൊരാൻസൺ ആണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…