Categories: MalayalamNewsTamil

വീട്ടുകാര്‍ വേണ്ട എന്ന് പറഞ്ഞ ബന്ധമാണ്, അതെന്റെ തെറ്റായ തീരുമാനമായിരുന്നു

ഗായിക, ആര്‍.ജെ, കമ്ബോസര്‍ വിശേഷണങ്ങള്‍ ഏറെയാണ് അമൃത സുരേഷിന്. ഇപ്പോള്‍ സഹോദരി അഭിരാമിയുമായി ചേര്‍ന്ന് അമൃതം ഗമയ എന്ന മ്യൂസിക്ക് ബാന്റിന് രൂപം നല്‍കിയിരിക്കുന്നു. കൂടാതെ ഫാഷന്‍ ലോകത്തേക്കും ചുവടു വയ്പ്പ് നടത്തിയിരിക്കുന്നു. എന്നാല്‍ മൂന്നാം വയസ്സ് മുതല്‍ സംഗീതം ജീവശ്വാസമായി കൊണ്ട് നടന്നിരുന്ന ഈ പെണ്‍കുട്ടി പെട്ടന്നൊരുനാള്‍ എല്ലാം ഉപേക്ഷിച്ച്‌ മാറി നിന്നു. ജീവിതത്തിലെ വേറൊരു വഴിയിലൂടെ സഞ്ചരിച്ചു. എന്നാല്‍, താന്‍ തന്നെ തിരഞ്ഞെടുത്ത ആ ജീവിതം അമൃതയ്ക്ക് നല്ലതല്ല സമ്മാനിച്ചത്. മാതൃഭൂമി കപ്പ ടി വി ഹാപ്പിനസ്സ് പ്രൊജക്ടില്‍ അമൃത സംസാരിക്കുന്നു ജീവിതത്തിലെ ആ തെറ്റായ തീരുമാനത്തെക്കുറിച്ച്‌, സാമൂഹിക മാധ്യമങ്ങള്‍ തനിക്കെതിരെ നടത്തിയ കടുത്ത ആക്രമണങ്ങളെക്കുറിച്ച്‌.

“കുഞ്ഞുനാളിലേ തുടങ്ങി വീട്ടില്‍ നീ ഡോക്ടര്‍ ആകണം എഞ്ചിനീയര്‍ ആകണം എന്നൊന്നും പറയാറില്ലായിരുന്നു. പക്ഷെ ഞാന്‍ സ്‌കൂളില്‍ ടോപ്പര്‍ ആയിരുന്നു. വീട്ടിലുണ്ടായിരുന്ന ഒരേ ഒരു പ്രഷര്‍ പാട്ട് പ്രാക്സ്റ്റീസ് ചെയ്യണമെന്ന കാര്യത്തില്‍ മാത്രമാണ്. അതുകൊണ്ടു തന്നെ ഞാന്‍ പാട്ട് തന്നെ സ്വപ്‌നം കണ്ട് വളര്‍ന്നു വന്നിട്ടുള്ള ഒരാളാണ്. എട്ടിലൊക്കെ പഠിക്കുമ്ബോള്‍ ഞാന്‍ നാദിര്‍ഷിക്കായുടെ ഷോകളില്‍ കുട്ടി സിങ്ങര്‍ ആയി പാടാറുണ്ടായിരുന്നു. അതുപോലെ അച്ഛന്‍ പിന്നണി ഗായകരുടെ ഒപ്പം പ്രവര്‍ത്തിക്കുമ്ബോള്‍ അവര്‍ക്ക് എന്നെ പരിചയപ്പെടുത്താറുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പാട്ട് സ്വപ്നം കണ്ടു വളര്‍ന്ന പെണ്‍കുട്ടിയാണ് ഞാന്‍.

അങ്ങനെ ഇരിക്കുമ്ബോഴാണ് എന്റെ ജീവിതത്തില്‍ ഇതെല്ലം ഉപേക്ഷിച്ചുകൊണ്ട് ഒരു ചുവടു ഞാന്‍ എടുത്ത്. അതെന്റെ തെറ്റാണ്. ഞാന്‍ എന്റെ പഠിപ്പ് ഉപേക്ഷിച്ചു. പാട്ട് ഉപേക്ഷിച്ചു. അങ്ങനെ എല്ലാം വേണ്ടെന്നു വച്ചു. നമ്മള്‍ കാണുന്ന പോലെ അല്ലെങ്കില്‍ വിചാരിക്കുന്ന പോലെയല്ലലോ ലൈഫ്.
എന്റെ വിശ്വാസങ്ങളാണ് എന്നെ തുണച്ചത്. മാതാ അമൃതാനന്ദമയിയിലുള്ള വിശ്വാസം. പിന്നെ അച്ഛനും അമ്മയും എന്നോടൊപ്പമുണ്ടായിരുന്നു. എന്ത് സംഭവിച്ചാലും അവരെന്നോടൊപ്പമുണ്ടെന്നുള്ള വിശ്വാസം. എന്റെ പ്രായത്തിലുള്ള ഒരാള്‍ക്ക് കടന്നു പോകാവുന്നതിലുമേറെ പ്രശ്‌നങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോയത്. ആരെയും കുറ്റപ്പെടുത്തുന്നൊന്നുമില്ല.

അതെന്റെ തീരുമാനമായിരുന്നു. എല്ലാം വിട്ട് വേറെ ഒരു ജീവിതം തിരഞ്ഞെടുത്തത് എന്റെ തീരുമാനമായിരുന്നു.19,20 വയസ്സേ അന്നുണ്ടായിരുന്നുള്ളൂ. എന്റെ വീട്ടിലെല്ലാവര്‍ക്കും എതിര്‍പ്പായിരുന്നു എന്റെ ആ തീരുമാനം. അത് വേണ്ട എന്ന നിലപാടിലായിരുന്നു അവര്‍. അവര്‍ വേണ്ട എന്ന് പറഞ്ഞ ഒരു ബന്ധമാണത്. പക്ഷെ നമുക്ക് പ്രേമം വരുമ്ബോള്‍ എല്ലാം വിശ്വസിച്ചു പോകുന്ന ഒരു സമയമുണ്ടാകുമല്ലോ. മറ്റാര് എന്ത് പറഞ്ഞാലും അതല്ല എന്ന് ഞാന്‍ കരുതിയിരുന്ന ഒരു സമയമുണ്ടായിരുന്നു.

എന്നാല്‍ ഒരു ഘട്ടമാണ് എന്നെ കരുത്തയാക്കിയത്. അതിലൂടെ കടന്നു പോയില്ലായിരുന്നുവെങ്കില്‍ എന്റെ സ്വപ്നങ്ങള്‍ പിന്തുടരാനുള്ള ആത്മവിശ്വാസവും കരുത്തും എനിക്കുണ്ടാകില്ലായിരുന്നു. ഇപ്പോള്‍ ഒരാള്‍ എന്റെ അടുത്ത് വന്ന് എന്താടീ എന്ന് ചോദിച്ചാല്‍ എന്താടാ എന്ന് തിരിച്ചു ചോദിക്കാനുള്ള ധൈര്യം എനിക്കുണ്ട്. പണ്ട് ആരെങ്കിലും കണ്ണുരുട്ടിയാല്‍ ഞാന്‍ കരഞ്ഞു പോകുമായിരുന്നു.

പിന്നെ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആക്രമണം. അതില്‍ ഞാന്‍ ഇപ്പോള്‍ യൂസ്ഡ് ആണ്. അവയൊന്നും ഞാന്‍ കാര്യമാക്കാറില്ല. രണ്ടു തരം ആള്‍ക്കാരുണ്ട് സാമൂഹിക മാധ്യമങ്ങളില്‍. ഒന്ന് വിഷമം വന്നാല്‍ കൂടെ നില്‍ക്കുന്നവര്‍. ഞാന്‍ അവരെയെല്ലാം പേഴ്‌സണലായി മെസ്സേജ് ചെയ്യാറുണ്ട്. അത് ഒരു തരത്തില്‍ എനിക്ക് വലിയ പിന്തുണയാണ്. എന്നാല്‍ വേറെ തരം ആളുകളുണ്ട് ഇവളെ വിഷമിപ്പിച്ചേ അടങ്ങൂ എന്ന് കരുതി നടക്കുന്നവര്‍.

എനിക്ക് ഭയങ്കര വിഷമമുണ്ടായ ഒരു സംഭവമുണ്ട്. ഒരു രണ്ടു വര്‍ഷം മുന്‍പ് ഞാനും എന്റെ മോളും ഒരുമിച്ചുള്ള ഒരു ചിത്രം ഞാന്‍ പോസ്റ്റ് ചെയ്തു. അവള്‍ക്കന്ന് രണ്ടോ മൂന്നോ വയസു കാണും. അതിന് താഴെ ഒരുത്തന്‍ കമ്മന്റ് ചെയ്തിരിക്കുന്നു. നിന്റെ മകളെ കാണാന്‍ പിശാചിനെ പോലുണ്ടെന്ന്. എന്താണീ പറയുന്നത്. ഒരു കുഞ്ഞിന്റെ പോലും വെറുതെ വിടാത്തവരാണ്. ഞാന്‍ അതിന്റെ സ്‌ക്രീന്‌ഷോട്ട് സഹിതം പോസ്റ്റ് ചെയ്തു. എന്റെ കുഞ്ഞിനെ പോലും വെറുതെ വിടുന്നില്ല. അന്നാണ് ഞാന്‍ സോഷ്യല്‍ മീഡിയയുടെ ഒരു കാര്യത്തില്‍ ആദ്യമായി കരഞ്ഞത്.

അതന്നെ വല്ലാതെ മുറിവേല്‍പ്പിച്ചു. എന്റെ കുഞ്ഞിനെ എന്തിനാണ് ഇങ്ങനെ പറയുന്നത്. ഞാനും ഒരു മനുഷ്യനല്ലേ. പക്ഷെ ഈ സംഭവത്തോടെ ഞാന്‍ ചിലതു തിരിച്ചറിഞ്ഞു. എന്ത് സംഭവിച്ചാലും മുന്നോട്ട് പോവുക. നമുക്ക് നമ്മള്‍ മാത്രമേ ഉണ്ടാകൂ. ജീവിതത്തില്‍ എന്ത് സംഭവിച്ചാലും പുഞ്ചിരിച്ച്‌ മുന്നോട്ട് പോവുക. എന്ത് സംഭവിച്ചാലും ഞാന്‍ സ്വപ്നം കാണും അത് എത്തിപ്പിടിക്കാന്‍ നോക്കും”.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago