നവാഗതനായ ജിതിൻ ജിത്തുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കല വിപ്ലവം പ്രണയം നാട്ടിൻപുറത്തെ ഒരു കൂട്ടം യുവാക്കളുടെ ജീവിതമാണ് കൈകാര്യം ചെയ്യുന്നത്. ആൻസൺ പോൾ, ഗായത്രി സുരേഷ്, ൈസജു കുറുപ്പ്, നിരഞ്ജന അനൂപ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയെ മലയാളത്തിലെ ഇടതുപക്ഷ സ്വഭാവമുള്ള ചിത്രങ്ങളുടെ പട്ടികയിലേക്കാണ് ചേർത്തുവയ്ക്കേണ്ടത്.
പ്രണയവും വിരഹവും രാഷ്ട്രീയവുമെല്ലാം സിനിമയിൽ കടന്നുവരുന്നു. സ്വപ്നങ്ങള്‍ സാധ്യമാക്കുന്നതിനായുള്ള യുവാക്കളുടെ കഷ്ടപ്പാടുകളാണ് ഒന്നാം പകുതിയിലെങ്കില്‍ രാഷ്ട്രീയവും സസ്പെൻസുമാണ് ചിത്രത്തിന്റെ രണ്ടാം പകുതി. ആൻസൺ പോൾ കൈകാര്യം ചെയ്ത ജയൻ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്.
ചുള്ളിയാർ പാടം എന്ന ഗ്രാമത്തിൽ ഒരു മാലിന്യ സംസ്കരണ കേന്ദ്രം വരുന്നതും നാട്ടിലെ ഇടതു പാർട്ടിയുടെ എതിര്‍പ്പുകള്‍ മറികടന്നു സഖാക്കൾ മാലിന്യകേന്ദ്രത്തിനെതിരെ സമരം നടത്തുകയും ചെയ്യുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ സമരം ഏറ്റെടുക്കേണ്ടിവരുന്ന ജയൻ സമരം വിജയത്തിലെത്തിക്കുന്നു. രണ്ടു മതസ്ഥർ തമ്മിലുള്ള പ്രണയവും അതിനായി അവര്‍ സുഹൃത്തുക്കളുമായി ചേർന്നു നടത്തുന്ന പോരാട്ടങ്ങളും സിനിമയിലുണ്ട്.
എന്നാൽ സിനിമയുടെ അടിസ്ഥാന സ്വഭാവമെന്താണെന്നും ഒരു പക്ഷെ എന്തിന് ഇങ്ങനെയൊരു സിനിമ കാണണമെന്നുപോലും കാഴ്ചക്കാരനു തോന്നിയാൽ അത്ഭുതമില്ല. ശരാശരിയിലുള്ള ആദ്യ പകുതിയേക്കാൾ സിനിമയുടെ രണ്ടാംപകുതിയായിരിക്കും തിയറ്റർ പ്രതികരണങ്ങളിൽ നിർണായകമാകുക. ആഷിക് അക്ബർ അലിയുടെതാണ് കഥ. സംഗീതം അതുൽ ആനന്ദ്. വിപ്ലവവും പ്രണയവുമുള്ള സിനിമയിലെ ഒഴുക്കൻ മട്ടിലുള്ള കഥ പറച്ചിൽ രീതിയും അനാവശ്യ ഷോട്ടുകളുടെ കടന്നുവരവുകളും പലകുറി പ്രേഷകനെ മടുപ്പിക്കും.
ഒരു കൂട്ടം മുതിർന്ന താരങ്ങളെ സിനിമയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ദ്രൻസ്, അലൻസിയർ, സന്തോഷ് കീഴാറ്റുർ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്യുന്നു. വിനീത് വിശ്വം, നിരഞ്ജന അനൂപ്, സൈജു കുറുപ്പ്, ബിജുക്കുട്ടന്‍, ആൻസൺ പോൾ, ഗായത്രി സുരേഷ് എന്നിവരും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
നവാഗതന്റെ ആദ്യസംവിധാനസംരംഭമെന്ന നിലയിൽ സിനിമയുടെ മേക്കിങിൽ മികവ് പുലർത്തിയിട്ടുണ്ട്. എന്നാൽ കെട്ടുറപ്പില്ലാത്ത തിരക്കഥയും കഥപറച്ചിലിന്റെ രീതിയുമാണ് പ്രധാനപോരായ്മകള്‍. മേമ്പൊടിക്കായി പാർട്ടി, വിപ്ലവം, സഖാവ് എന്നീ പദങ്ങൾ ചേർത്തിട്ടുണ്ടെങ്കിലും സിനിമയ്ക്ക് അത് ഗുണം ചെയ്യുമോ എന്ന് സംശയമാണ്. പേരിൽ ‘കല’ എന്നുണ്ടെങ്കിലും സിനിമയിൽ അതു കണ്ടെത്തുകയെന്നത് തിയറ്ററിലെത്തുന്ന ജനങ്ങൾക്കു വെല്ലുവിളിയാകും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…