ദുരന്തപൂർണമായി ജീവിതം അവസാനിപ്പിക്കേണ്ടിവന്ന ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ വി.പി. സത്യന്റെ കഥയാണ് പ്രജേഷ് സെൻ സംവിധാനം ചെയ്ത ക്യാപ്റ്റൻ. സംഭവ ബഹുലമായ സത്യന്റെ ജീവിതം മണിക്കൂറുകൾ മാത്രമെടുത്ത് പറഞ്ഞു തീർക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്ത് അതു വിജയകരമായിത്തന്നെ പൂർത്തിയാക്കാൻ നവാഗതനായ പ്രജേഷ് സെന്നിനു കഴിഞ്ഞു. കേരള ഫുട്ബോളിലെ ഇതിഹാസതാരങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന സത്യനായി ജയസൂര്യ എന്ന നടന്റെ പകർന്നാട്ടം തിയേറ്ററിൽ കയ്യടി വാങ്ങുമെന്ന കാര്യത്തിൽ സംശയം വേണ്ട.
ദുരന്തപൂർണമായി ജീവിതം അവസാനിപ്പിക്കേണ്ടിവന്ന ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ വി.പി. സത്യന്റെ കഥയാണ് പ്രജേഷ് സെൻ സംവിധാനം ചെയ്ത ക്യാപ്റ്റൻ. സംഭവ ബഹുലമായ സത്യന്റെ ജീവിതം മണിക്കൂറുകൾ മാത്രമെടുത്ത് പറഞ്ഞു തീർക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്ത് അതു വിജയകരമായിത്തന്നെ പൂർത്തിയാക്കാൻ നവാഗതനായ പ്രജേഷ് സെന്നിനു കഴിഞ്ഞു. കേരള ഫുട്ബോളിലെ ഇതിഹാസതാരങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന സത്യനായി ജയസൂര്യ എന്ന നടന്റെ പകർന്നാട്ടം തിയേറ്ററിൽ കയ്യടി വാങ്ങുമെന്ന കാര്യത്തിൽ സംശയം വേണ്ട.
സത്യന്റെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങൾ അവതരിപ്പിച്ചുകൊണ്ട് ജയസൂര്യ മൂന്നു ഗെറ്റപ്പുകളിലാണ് എത്തുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്തുംവണ്ണം ജയസൂര്യ മികവോടെതന്നെ അത് അവതരിപ്പിച്ചിട്ടുമുണ്ട്. അനിതാ സത്യനായി വേഷമിട്ട അനു സിതാരയും തന്റെ ഉത്തരവാദിത്തം ഭംഗിയായിത്തന്നെ നിറവേറ്റുന്നു. മലബാറിലെ നാട്ടിൻപുറങ്ങളിൽ മൈതാനങ്ങളിൽനിന്നു മൈതാനങ്ങളിലേക്കു സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന ഫുട്ബോൾ ഭ്രാന്തന്മാരെ പ്രതിനിധീകരിക്കുന്നു സിദ്ദിഖ് അവതരിപ്പിച്ച മൈതാനം എന്ന കഥാപാത്രം. രൺജി പണിക്കർ, സൈജു കുറുപ്പ്, ദീപക് പറമ്പോൽ, ജനാർദനൻ എന്നവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നു. അതിഥി വേഷത്തിൽ, മമ്മൂട്ടിയായി തന്നെയെത്തുന്ന മമ്മൂട്ടിയും കയ്യടിനേടി. ഗോപീ സുന്ദറിന്റെ സംഗീതവും സിനിമയുടെ ആവേശത്തിനു ചേരുന്നതാണ്.
ഇന്ത്യയിൽ ക്രിക്കറ്റിനെയും ഫുട്ബോളിനെയും ജനതയും ഭരണകൂടവും എങ്ങനെ പരിഗണിക്കുന്നുവെന്നും ക്യാപ്റ്റനിൽ നന്നായി വരച്ചിടുന്നുണ്ട്. ക്രിക്കറ്റ് താരങ്ങൾ വാനോളമുയരുമ്പോഴും, ആർക്കും വേണ്ടെങ്കിലും ഫുട്ബോളും ഇവിടെയുണ്ടെന്നതിന് ഉദാഹരണമായിരുന്നു വി.പി. സത്യനെന്ന വലിയ കളിക്കാരൻ. അതു ചൂണ്ടിക്കാട്ടുന്നതിനായി ക്രിക്കറ്റും ഫുട്ബോളും ഏറ്റുമുട്ടുന്ന പല സന്ദർഭങ്ങളും ചിത്രത്തിലുണ്ട്. ദേശീയ തലത്തിലുള്ള ഫുട്ബോള്‍ താരങ്ങൾക്കുപോലും പ്രതിസന്ധികളും അവഗണനകളും നേരിടേണ്ടിവരുന്ന കാലത്താണ് ‘ക്യാപ്റ്റൻ’ നമുക്കു മുന്നിലെത്തുന്നത്.
ഉള്ളിൽ തീയുള്ളവനേ ജയിക്കാനാകൂവെന്ന് ക്യാപ്റ്റനിൽ ഒരു കഥാപാത്രം സത്യനെ ഉദ്ദേശിച്ചു പറയുന്നുണ്ട്. മൈതാനങ്ങളിൽ ജയിച്ചുകയറിയിട്ടും ജീവിതത്തിൽ അവഗണനകളോടും വിധിയോടും പൊരുതി വീണ് ജീവിതമവസാനിപ്പിക്കുകയാണ് സത്യന്‍ ചെയ്തത്. ക്രിക്കറ്റ് മതമായ ഒരു രാജ്യത്തു ജീവിച്ച, ഇപ്പോഴും ജീവിക്കുന്ന ഒട്ടേറെ കാൽപ്പന്തുകളിക്കാരുടെ പ്രതീകമായാണ് ക്യാപ്റ്റൻ വെള്ളിത്തിര വിട്ടൊഴിയുന്നത്. ഫുട്ബോൾ പ്രേമികൾക്കു മാത്രമല്ല നല്ല സിനിമകൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ക്യാപ്റ്റൻ കാണാൻ ധൈര്യമായി ടിക്കറ്റെടുക്കാം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…