പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന കുഞ്ഞാലി മരക്കാർ കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയുണ്ടായി. കൊച്ചി ക്രൗൻ പ്ലാസയിൽ വെച്ചാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്.മരക്കാർ .. അറബിക്കടലിന്റെ സിംഹം എന്നാണ് ചിത്രത്തിന്റെ പേര് …ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ഇരുപത്തി അഞ്ചാമത്തെ സിനിമയാണ് മരക്കാർ.
ഡോക്ടർ റോയ് സി ജെയും സന്തോഷ് കുരുവിളയും ചിത്രത്തിന്റെ സഹാനിര്മാതാക്കൾ ആകും.100 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.വിദേശത്ത് നിന്നുള്ള നിരവധി ടെക്‌നീഷ്യന്മാർ ചിത്രത്തിന്റെ ഭാഗമാകും.
ചിത്രത്തിന്റെ കാസ്റ്റിംഗ് പൂർത്തിയായി വരികയാണ്.ചിത്രത്തിലെ ആദ്യ ഒഫീഷ്യൽ കാസ്റ്റ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.ചിത്രത്തിൽ കുഞ്ഞാലി മരയ്ക്കാർ ഒന്നാമനായി മലയാളത്തിന്റെ പ്രഗൽഭനായ നടൻ മധു അഭിനയിക്കും എന്ന വാർത്തയാണ് ചിത്രത്തെ കുറിച്ച് ഏറ്റവും പുതിയതായി പുറത്ത് വിട്ട വാർത്ത.ഫേസ്ബുക്കിൽ കൂടിയാണ് വാർത്ത പുറത്ത് വിട്ടത്.
ഇപ്പോൾ ഇതാ ചിത്രത്തിന്റെ കലാ സംവിധായകൻ സാബു സിറിൽ ആണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.പ്രിയദർശനോടൊപ്പം നിരവധി ചിത്രങ്ങളിൽ നേരത്തെ തന്നെ ഭാഗമായിട്ടുള്ള ആളാണ് സാബു സിറിൽ.യന്തിരൻ,ബാഹുബലി തുടങ്ങിയ ചിത്രങ്ങളിൽ കലാ സംവിധാനം നിർവഹിച്ചതും സാബു ആയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…