Categories: MalayalamNews

സിനിമയ്ക്ക് വേണ്ടി സഹതാരത്തെ ചുംബിക്കാനും നഗ്നയാകാനും തയ്യാറാണ് ,ഭർത്താവിനതൊന്നും പ്രശ്നമല്ല – സുർവീൻ ചൗള

ബോളിവുഡ് സിനിമകളിലൂടെയും ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സുര്‍വീന്‍ ചൗള. തിരക്കഥ ആവശ്യപ്പെടുകയാണെങ്കില്‍ സിനിമയില്‍ സഹതാരത്തെ ചുംബിക്കാനും നഗ്നയാകാനും താന്‍ തയ്യാറാണെന്നും തന്റെ ഭര്‍ത്താവിന് അതൊന്നും പ്രശ്‌നമല്ലെന്നും സുര്‍വീന്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിവാഹ ജീവിതത്തെക്കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും സുര്‍വീന്‍ മനസ്സ് തുറന്നത്.

ഭര്‍ത്താവ് അക്ഷയ് താക്കറുമൊത്ത് കേപ്പ് ടൗണില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താരം. വിവാഹം തന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയെന്നാണാണ് സുര്‍വീന്‍ അവകാശപ്പെടുന്നത്. “എന്റെ ജീവിതം വിവാഹത്തോടെ കൂടുതല്‍ മനോഹരമായി. എന്റെ ജോലിസംബന്ധമായ കാര്യങ്ങളില്‍ എന്നെ ഏറെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് അദ്ദേഹം. സിനിമയില്‍ എനിക്ക് എന്റെ സഹപ്രവര്‍ത്തകനായ താരത്തെ ചുംബിക്കാനും നഗ്‌നയാകാനും ഒരു പ്രശ്‌നവുമില്ല. തിരക്കഥ ആവശ്യപെടുന്നതെന്തും എനിക്ക് ചെയ്യാം. എന്നാല്‍ എന്റെ ഭര്‍ത്താവ് അതിനൊന്നും എതിര് പറയില്ല.

അങ്ങനെയൊരു ധാരണയാണ് ഞങ്ങള്‍ തമ്മിലുള്ളത്. എന്റെ ജോലിയില്‍ എനിക്കേറെ പിന്‍ന്തുണ നല്‍കുന്ന വ്യക്തിയാണ് അദ്ദേഹം. ജീവിതകാലം മുഴുവന്‍ എനിക്കുള്ള കൂട്ട്. വേറെന്തുവേണം ഒരു സ്ത്രീയ്ക്ക് “. സുര്‍വീന്‍ പറഞ്ഞു. ഏക്താ കപൂറിന്റെ ടെലിവിഷന്‍ സീരിസിലൂടെയാണ് സുര്‍വീന്‍ ചൗള അഭിനയരംഗത്തേക്കെത്തുന്നത്. 2015ലാണ് സുര്‍വീന്‍ തന്റെ സുഹൃത്തായിരുന്ന അക്ഷയ് താക്കറിനെ വിവാഹം ചെയ്യുന്നത്. എന്നാല്‍ 2017 ഡിസംബറിലാണ് താരം ഇത് പരസ്യമാക്കുന്നത്..

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago