Categories: MalayalamNews

സിനിമ താരം അനീഷ് സഞ്ചരിച്ചിരുന്ന കാര്‍ അപടത്തില്‍ പെട്ടു

സിനിമ താരം അനീഷ് സഞ്ചരിച്ചിരുന്ന കാര്‍ അപടത്തില്‍ പെട്ടു. ഇന്ന് രാവിലെ എട്ട് മണിക്ക് കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ എടപ്പാളിനും ചങ്ങരംകുളത്തിലും ഇടയിലായിരുന്നു അപകടം. എറണാകുളത്തു നിന്നു സ്വദേശമായ വളാഞ്ചേരിയിലേയ്ക്കു പോകുകയായിരുന്നു സിനിമ താരം അനീഷ്.

എടപ്പാള്‍ ഭാഗത്തു നിന്നു ചങ്ങരംകുളം ഭാഗത്തേയ്ക്കു വരുന്ന പിക്ക്‌അപ്പ് വാനായിരുന്നു അനീഷിന്റെ വാഹനത്തില്‍ ഇടിച്ചത്. അപകടത്തെ തുടര്‍ന്നു വാഹനത്തിനു ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പരിക്കു പറ്റിട്ടില്ല. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. അപകടം കണ്ടു നിന്നു നാട്ടുകാരാണ് രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നില്‍കിയത്.

അനീഷ് ജി മേനോനോന്റെ വാക്കുകൾ

ഇന്നലെ രാവിലെ എടപ്പാൾ- ചങ്ങരംകുളം ഹൈവേയിൽ വെച്ച് എന്റെ കാർ ഒരു ‘ആക്‌സിഡന്റ്’ൽ പെട്ടു!
വളവ് കഴിഞ്ഞ് മുന്നോട്ട് വരുമ്പോൾ ഇടതു സൈഡിൽ നിന്നും ഒരു പിക്കപ്പ് പെട്ടെന്ന്
‘u turn’ ചെയ്ത് റോഡിന്റെ നടുക്ക് വിലങ്ങു വന്നു
അത്യാവശ്യം സ്പീഡ് ഉണ്ടായിരുന്നത്കൊണ്ട് മാക്സിമം ചവിട്ടി നോക്കിയിട്ടും കിട്ടിയില്ല..ഇടിച്ചു!! ‘കാർ ടോട്ടൽ ലോസ്’ ആയി.
‘സീറ്റ്‌ ബെൽറ്റും എയർബാഗും’ ഉണ്ടായിരുന്നത് കൊണ്ടും, വീട്ടുകാരുടെ പ്രാർത്ഥനകൊണ്ടും മാത്രമാണ് ഞാനിന്നും ജീവിക്കുന്നത്.
ആ ‘പിക്കപ്പ്’ ന് പകരം
ഒരു ‘ബൈക്ക്/ഓട്ടോ’ ആയിരുന്നു ആ വളവിൽ അപകടപരമായ രീതിയിൽ ‘u turn’ ചെയ്തിരുന്നത് എങ്കിൽ… ഓർക്കാൻ കൂടെ പറ്റുന്നില്ല!!!
…പലപ്പോഴും നമ്മളെല്ലാവരും രക്ഷപെടുന്നത് വീട്ടിൽ ഇരിക്കുന്നവരുടെ പ്രാത്ഥനകൊണ്ടു മാത്രമാണ്!! പ്രത്യേകിച്ചു- “സൂപ്പർ ബൈക്ക്”- യാത്രികർ…
നമ്മുടെ അനുഭവങ്ങൾ ആണ് ഓരോന്നും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്..
*വേഗത കുറക്കുക.
*ഹെൽമെറ്റ്‌ /സീറ്റ്‌ബെൽറ്റ്‌ ശീലമാക്കുക.
*ശ്രദ്ധയോടെ ഡ്രൈവ് ചെയുക.
ഓരോ ജീവനും വലുതാണ്.
ഇതോടൊപ്പം ചില ‘ചങ്ങരംകുളം സ്വദേശികളുടെ പേരുകൾ കൂടെ പറയാം..
എടപ്പാൾ-ചങ്ങരംകുളം റൂട്ടിൽ സഞ്ചരിക്കുന്നവർ ഈ പേരുകൾ ഓർത്ത് വെക്കുക.. ഉപകാരപ്പെടും.
– ആൻസർ, സാലി, പ്രസാദ്, ഉവൈസ് .. കൂടെ വളാഞ്ചേരി സൈഫു പാടത്ത്.
സുഹൃത്തുക്കളെ നിങ്ങളെ പോലുള്ള മനുഷ്യ സ്നേഹികളായ യുവാക്കൾ എല്ലായിടത്തും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
“ഓരോ ജീവനും വലുതാണ്”
– അനീഷ് ജി മേനോൻ.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago