ഈ വർഷം വിജയങ്ങൾ കൊയ്ത് മുന്നേറിയ താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി.പേരൻപ്, യാത്ര, മധുരരാജ എന്നിവയിൽ തുടങ്ങി മികച്ച പ്രതികരണവുമായി തിയേറ്ററുകളിൽ മുന്നേറുന്ന ‘ഉണ്ട’യിൽ എത്തിനിൽക്കുകയാണ് അദ്ദേഹത്തിന്റെ വിജയഗാഥ. ഈ വർഷം മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച ഒന്നായിരുന്നു. ഇത്രയും നാൾ അഭിനയരംഗത്ത് തന്റെ ചുവടുറപ്പിച്ച മമ്മൂട്ടി എന്നാണ് ഇനി സംവിധാനരംഗത്തേക്ക് എന്നതാണ് ഇപ്പോൾ പ്രേക്ഷകരുടെ സംശയം. താരങ്ങളിൽ നിന്നും സംവിധായകർ ഉണ്ടാകുന്നത് ഇപ്പോൾ പ്രേക്ഷകർക്ക് ശീലമായ ഒരു കാര്യമാണ്. പൃഥ്വിരാജ്, കലാഭവൻ ഷാജോൺ, മോഹൻലാൽ എന്നിവരൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. ഇത്രയും നാളത്തെ അഭിനയത്തിന്റെ എക്സ്പീരിയൻസ് വെച്ച് ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം ഇപ്പോൾ ഇല്ല എന്ന് വ്യക്തമാക്കുകയാണ് താരം.
എന്നാൽ പത്തിരുപത് കൊല്ലം മുൻപ് അങ്ങനെയൊരു ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നു എന്നും അദ്ദേഹം തുറന്നുപറയുന്നു. ‘നിരവധി നല്ല സംവിധായകര്‍ ഇവിടെയുണ്ട്. നമുക്ക് കാലത്തെ പോയി നിന്നുകൊടുത്താല്‍ മതിയല്ലോ. സ്വന്തമായി സിനിമയൊരുക്കുമ്പോള്‍ സമൂഹത്തോട് എന്തെങ്കിലുമൊക്കെ പറയണമെന്ന് കരുതുന്നയാളാണ് താന്‍. അങ്ങനെയൊന്നും ഇതുവരെ എനിക്ക് തോന്നിയിട്ടില്ല.’ മമ്മൂട്ടി പറഞ്ഞു.ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ‘ഉണ്ട’യാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…