Categories: MalayalamNews

സിനിമ സ്വപ്നം കാണുന്ന എല്ലാവർക്കും ഒരു പ്രചോദനമാണ് ഇരുവറിലെ ലാലേട്ടന്റെ ആ പ്രകടനം ! ലാലേട്ടനെ പുകഴ്ത്തി യുവസംവിധായകൻ കാർത്തിക്ക് നരേൻ

തമിഴ് രാഷ്ട്രീയത്തിന്റെ വേരുകൾ ചർച്ചയാക്കിയ ഇരുവർ എന്ന ചിത്രം എം. ജി രാമചന്ദ്രൻ എന്ന ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രി എം. ജി. ആർന്റെയും കരുണാനിധിയുടെയും കഥയായിരുന്നു പറഞ്ഞിരുന്നത്. മണിരത്നത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ ഇരുവറിൽ ആനന്ദൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തിയിരുന്നത്.

നായകനായി ചിത്രീകരണം ആരംഭിച്ച ചിത്രം തന്നെ പാതി വഴിയിൽ മുടങ്ങിപ്പോകുമ്പോൾ പ്രതീക്ഷയറ്റ ഒരു യുവാവിന്റെ വിവിധഭാവങ്ങൾ അത്രമേൽ സൂഷ്മമായാണ് മോഹൻലാൽ അവതരിപ്പിച്ചത്. സിനിമയെ മനസിൽ ഭജിച്ചു അതിനു വേണ്ടി സ്വന്തം ജീവിതം മാറ്റി വച്ച ആനന്ദൻ. ചിത്രത്തിലെ ഈ അതിമനോഹര രംഗങ്ങൾ ഓരോന്നായി തന്റെ വാട്സാപ്പ് സ്റ്റാറ്റസായി ഇട്ടായിരുന്നു ദ്രുവങ്ങൾ 16 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ കാർത്തിക് നരേൻ പരാമർശം നടത്തിയത്.

ചിത്രത്തിൽ തന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് പ്രതീക്ഷയോടെ വരുന്ന ആനന്ദൻ, പിന്നീട് ചിത്രം ഒഴിവാക്കിയതറിഞ്ഞു ആകെ തകർന്നു പോകുന്നു, തുടർന്ന് സംവിധായകനോട് ആനന്ദൻ കേണപേക്ഷിക്കുന്നു. പ്രതീക്ഷയുടെ ഒരു ചെറുകണികയ്ക്കായി കാത്തിരിക്കുന്ന ആനന്ദൻ ഈ രംഗങ്ങൾ എല്ലാം തന്നെ സിനിമയെ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രേമ ലേഖനം തന്നെയാണെന്നാണ് യുവ സംവിധായകൻ പറഞ്ഞത്. കാർത്തിക നരേന്റെ വാക്കുകൾ ഇതിനോടകം തന്നെ നവ മാധ്യമങ്ങളിൽ ചർച്ചയായി മാറിയിരിക്കുകയാണ്.

?????????????
Karthik Naren facebook post

ഇരുവർ എന്ന ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ കൾട്ട് ക്ലാസ്സിക് ചിത്രത്തിലെ രംഗങ്ങളെ ഉദ്ധരിച്ചാണ്, സംവിധായകൻ കാർത്തിക് നരേന്റെ പുതിയ വാക്കുകൾ

മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമയും കഥാപാത്രവുമായി മാറി.1997 ൽ പുറത്തിറങ്ങി തമിഴിൽ വലിയ രാഷ്ട്രീയ തർക്കങ്ങൾക്കും മറ്റും വഴിവച്ച ചിത്രം. മോഹൻലാലിനൊപ്പം മികച്ച പ്രകടനം നടത്തിയ പ്രകാശ് രാജും അന്ന് ശ്രദ്ധയാകർഷിച്ചിരുന്നു. മികച്ച നടനുള്ള ദേശീയ അവാർഡ് ആ വർഷം പ്രകാശ് രാജ് നേടിയപ്പോൾ. മികച്ച നടനുള്ള പട്ടികയിൽ അവസാന റൌണ്ട് വരെ എത്തിയിട്ടും അവഗണിക്കപ്പെട്ട മോഹൻലാൽ അന്ന് ചർച്ചയായിരുന്നു.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago