Categories: MalayalamNews

സുഡാനിക്ക് ശേഷം കണ്ട ഏറ്റവും മികച്ച ചിത്രമാണ് തമാശ; നിർമാതാവ് ആഷിക് ഉസ്മാന്റെ പോസ്റ്റ് വൈറലാകുന്നു

വിനയ് ഫോർട്ട് നായകനായെത്തുന്നു ഏറ്റവും പുതിയ ചിത്രമാണ് തമാശ. ചിത്രത്തിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ആഴ്ച പുറത്തുവിട്ടിരുന്നു.വിനയ് ഫോർട്ടിന്റെ ഗംഭീര മേക്ക് ഓവറാണ് ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം .ഷൈജു ഖാലിദ് സമീർ താഹിർ ലിജോ ജോസ് പെല്ലിശ്ശേരി ചെമ്പൻ വിനോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് നേരത്തെ ഷൈജു ഖാലിദ് സമീർ താഹിറും ചേർന്ന് സുഡാനി ഫ്രം നൈജീരിയ ആകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്നീ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട് ഇരുവർക്കും ഒപ്പം ഇപ്പോൾ ലിജോ ജോസ് പെല്ലിശ്ശേരി ചെമ്പൻ വിനോദും ചേർന്നിരിക്കുകയാണ്.അഷ്റഫ് ഹംസയാണ് സംവിധാനം.അദ്ദേഹത്തിന്റെ തന്നെയാണ് തിരക്കഥ.സമീർ താഹിർ ആണ് ഛായാഗ്രാഹകൻ.

ചിത്രത്തിൻറെ ആദ്യ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ചിത്രം കണ്ട നിർമാതാവ് ആഷിഖ് ഉസ്മാനാണ് ചിത്രത്തെക്കുറിച്ച് തൻറെ അഭിപ്രായം ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സമീർ താഹിർ ഷൈജു ഖാലിദ് കൂട്ടുകെട്ടിൽ നിന്നും വരുന്ന ഏറ്റവും മികച്ച ചിത്രമാണ് തമാശ എന്ന് പറഞ്ഞുകൊണ്ടാണ് ആഷിക്ക് ഉസ്മാൻ തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാൻ പറ്റുന്ന തരത്തിൽ ഇങ്ങനെ ഒരു മികച്ച ഫീൽ ഗുഡ് ചിത്രം അടുത്ത കാലത്തൊന്നും ഞാൻ കണ്ടിട്ടില്ല എന്നും അദ്ദേഹം കുറിക്കുന്നു. ചിത്രത്തിലെ താരങ്ങൾക്കും അണിയറപ്രവർത്തകർക്കും അഭിനന്ദനവും നൽകുന്നുണ്ട് ആഷിക് ഉസ്മാൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 month ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago